സോഷ്യൽ മീഡിയയുടെ മനംകവർന്ന് ഒരു അച്ഛനും മക്കളും; ശ്രദ്ദേയമായി ഓണാഘോഷ ചിത്രങ്ങൾ

September 12, 2019

ഇത്രയധികം പ്രേക്ഷക ശ്രദ്ധ ലഭിച്ച മറ്റൊരു താരകുടുംബം ഇല്ലെന്ന് തന്നെ പറയാം. അത്രമേൽ മലയാളി പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ് നടൻ കൃഷ്ണകുമാറും കുടുംബവും. വില്ലനായും നായകനായും സഹനടനായുമൊക്കെ മലയാള സിനിമയിൽ തിരക്കുള്ള നടനായിരുന്ന കൃഷ്ണകുമാറിന്റെ ഭാര്യയുടെയും മക്കളുടെയും കൂടെയുള്ള ചിത്രങ്ങൾക്കും ആരാധകർ ഏറെയാണ്.

മകൾ അഹാന കൃഷ്ണകുമാറിനും നിരവധിയാണ് ആരാധകർ. അഭിനയത്തിലൂടെയും നൃത്തത്തിലൂടെയുമൊക്കെ പ്രേക്ഷകരെ നേടിയെടുത്ത അഹാനയുടെ കുടുംബത്തിനൊപ്പമുള്ള ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ സജീവമാകുന്നത്. ഓണാഘോഷത്തിന് കേരളീയ വസ്ത്രം ധരിച്ചുകൊണ്ടുള്ള കുടുംബത്തിന്റെ ചിത്രങ്ങളാണ് വൈറലാകുന്നത്. പിങ്കും ക്രീമും നിറത്തിലുള്ള വസ്ത്രങ്ങളാണ് എല്ലാവരും ധരിച്ചിരിക്കുന്നത്.

കുടുംബ വിശേഷങ്ങളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ അഹാന മിക്കപ്പോഴും പങ്കുവയ്ക്കാറുണ്ട്. ഇതിനും  ആരാധകർ ഏറെയാണ്.