സൗഹൃദവും സ്‌നേഹവും നിറച്ച് ‘ബ്രദേഴ്‌സ് ഡേ’യിലെ ഗാനം: വീഡിയോ

September 28, 2019

ഹാസ്യ കഥാപാത്രമായും വില്ലനായുമെല്ലാം വെള്ളിത്തിരയില്‍ അഭിനയ വസന്തം തീര്‍ത്ത മലയാളികളുടെ പ്രിയ താരം കലാഭവന്‍ ഷാജോണ്‍ ആദ്യമായി സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് ബ്രദേഴ്‌സ് ഡേ. പൃഥ്വിരാജ് ആണ് ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നത്. ചലച്ചിത്ര ആസ്വാദകര്‍ക്കിടയില്‍ ശ്രദ്ധ ആകര്‍ഷിക്കുകയാണ് ചിത്രത്തിലെ പുതിയ വീഡിയോ ഗാനം. ‘ഒരു തൂവല്‍ കാറ്റേതോ…’ എന്നു തുടങ്ങുന്ന വീഡിയോ ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.

ജിസ് ജോയിയുടേതാണ് ഗാനത്തിലെ വരികള്‍. കാര്‍ത്തിക്കാണ്ആലാപനം. ഫോര്‍ മ്യൂസിക് സംഗീതം പകര്‍ന്നിരിക്കുന്നു. സ്‌നേഹവും സൗഹൃദവുമൊക്കെ നിറച്ചാണ് ഗാനം ഒരുക്കിയിരിക്കുന്നത്.

Read more:നീങ്ങിത്തുടങ്ങിയ ട്രെയ്‌നില്‍ ചാടിക്കയറാന്‍ ശ്രമം; പിന്നാലെ ഓടിയ പൊലീസ് രക്ഷകരായി: വീഡിയോ

‘ബ്രദേഴ്‌സ് ഡേ’ എന്ന ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയിരിക്കുന്നതും കലാഭവന്‍ ഷാജോണ്‍ തന്നെയാണ്. ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയായി എത്തുന്നത് ഐശ്വര്യ ലക്ഷ്മിയാണ്. പ്രയാഗ മാര്‍ട്ടിന്‍, മിയ, മഡോണ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ചിത്രത്തിനു വേണ്ടിയുള്ള പൃഥ്വിരാജിന്റെ മെയ്ക്ക് ഓവറും ചലച്ചിത്ര രംഗത്ത് ഏറെ ശ്രദ്ധ നേടിയിരുന്നു. കട്ടത്താടിയുള്ള ലുക്കാണ് ചിത്രത്തില്‍ പൃഥ്വിരാജിന്റേത്.