പാവക്കുട്ടിയോട് കുശലാന്വേഷണം നടത്തി പാറുക്കുട്ടി; ക്യൂട്ട് വീഡിയോ

September 4, 2019

ഫ്ളവേഴ്‌സ് ടിവിയിലെ ജനപ്രിയ പരമ്പര ഉപ്പും മുളകിലൂടെ കുഞ്ഞു പ്രായത്തിലെ ജനശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് പാറുക്കുട്ടി. ജനിച്ച് ആറു മാസം മുതല്‍ക്കെ ആരാധകരെ സ്വന്തമാക്കിയ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പാറുകുട്ടിയുടെ ചിത്രങ്ങൾക്കും വീഡിയോകൾക്കും ആരാധകരും ഏറെയാണ്.

കുഞ്ഞുവാക്കുകൾ സംസാരിച്ചുതുടങ്ങിയ പാറുകുട്ടിയുടെ എപ്പിസോഡുകൾക്കായും പ്രേക്ഷകർ കാത്തിരിക്കാറുണ്ട്. പിച്ച വെച്ചു നടക്കുന്നതിനു മുമ്പേ ഫാന്‍സുകാരെ പോലും സൃഷ്ടിച്ചെടുത്ത ഈ കുഞ്ഞുമിടുക്കിയുടെ പുതിയ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

പാറുക്കുട്ടിക്ക് കിട്ടിയ  വലിയ ടെഡിയുമായി കുശലാന്വേഷണം നടത്തുന്ന പാറുവിന്റെ പുതിയ വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്.

 

View this post on Instagram

 

❤️❤️❤️ @afsalakku1 @baby_ameya_official #uppummulakumfansclub #uppummulakum #parukuttyfansclub #babyameyaofficial

A post shared by Uppum Mulakum Fans Club (@uppum_mulakum_fans_club) on

കരുനാഗപ്പള്ളിയിലെ പ്രയാര്‍ സ്വദേശികളായ അനില്‍ കുമാറിന്റെയും ഗംഗാലക്ഷ്മിയുടെയും രണ്ടാമത്തെ മകളാണ് പാറുക്കുട്ടി. അമേയ എന്നാണ് ശരിക്കുമുള്ള പേര്. ചക്കിയെന്നാണ് പാറുക്കുട്ടിയുടെ യഥാര്‍ത്ഥ കുടുംബക്കാര്‍ വിളിച്ചിരുന്നത്. കൊച്ചിയില്‍ വെച്ചു നടന്ന ഓഡിഷനിലൂടെ പാറുക്കുട്ടി ഉപ്പും മുളകും ടീമിലെത്തി. സീരിയലിലെ കഥാപാത്രങ്ങളെല്ലാം പാറുകുട്ടിയെന്ന് വിളിച്ചു. പിന്നാലെ പ്രേക്ഷകരും ആ വിളി ഏറ്റെടുത്തു. ഇപ്പോള്‍ ചക്കിയെന്ന പേര് മാറി പാറുക്കുട്ടി എന്നു തന്നെയായി വീട്ടിലുള്ളവരും വിളിക്കുന്നത്.

Read also: അന്ധത മറന്ന് പാടി, സോഷ്യല്‍മീഡിയ ഏറ്റെടുത്തു; അനന്യ ഇനി സിനിമയിലേയ്ക്ക് 

ജനിച്ച് നാലാം മാസം മുതല്‍ക്കെ ഉപ്പും മുളകില്‍ അഭിനയിച്ച് തുടങ്ങിയതാണ് പാറുക്കുട്ടി. ഒരു വയസ് പിന്നിട്ട പാറുക്കുട്ടി ഇപ്പോള്‍ കുഞ്ഞിക്കുഞ്ഞു വാക്കുകളും സംസാരിച്ചു തുടങ്ങിയിരിക്കുന്നു.