ഈ പാട്ടുകേട്ടാൽ ആരും പറഞ്ഞുപോകും റിച്ചൂട്ടൻ ഒരു അത്ഭുതമാണെന്ന്; വീഡിയോ

September 16, 2019

ആലാപനമാധുര്യം കൊണ്ട് പ്രേക്ഷകർ നെഞ്ചേറ്റിയ കുട്ടിഗായകനാണ് ഫ്‌ളവേഴ്‌സ് ടോപ്  സിംഗറിലെ  റിതുരാജ്. വാക്കുകള്‍ക്കും വിശേഷണങ്ങള്‍ക്കും അതീതമാണ് റിതുരാജിന്റെ ആലാപന മികവ്. ടോപ് സിംഗര്‍ വേദിയില്‍ റിച്ചുകുട്ടന്റെ പാട്ടുകൾ കേൾക്കാൻ ആരാധകർ ആകാംഷയോടെ കാത്തിരിക്കാറുണ്ട്. അത്രമേൽ മനോഹരമാണ് റിച്ചൂട്ടന്റെ ഓരോ ഗാനങ്ങളും.

പലപ്പോഴും ഈ കുഞ്ഞുമകന്റെ ആലാപന ശുദ്ധിക്ക് മുന്നിൽ അത്ഭുതത്തോടെ നോക്കിനിൽക്കാറുണ്ട് ജഡ്ജസും പ്രേക്ഷകരും. ‘ചന്ദനചോല’ എന്ന ചിത്രത്തിലെ ‘മണിയാൻ ചെട്ടിക്ക് മണി മിഠായി’ എന്ന് തുടങ്ങുന്ന മനോഹര ഗാനവുമായാണ് ഇത്തവണ റിച്ചൂട്ടൻ വേദിയിൽ എത്തിയത്. ഡോ. ബാലകൃഷ്ണൻ രചിച്ച്, കെ ജെ ജോയ് സംഗീതം നൽകി, കെ ജെ യേശുദാസ് ആലപിച്ച ഗാനമാണിത്.

പാട്ടിനൊപ്പം ഈ കുഞ്ഞുമകന്റെ വേഷവും പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി. വിധികർത്താക്കൾ പോലും എഴുന്നേറ്റ് നിന്ന് കൈയടിച്ച റിച്ചൂട്ടന്റെ അടിപൊളി പെർഫോമൻസ് കാണാം…