“ഒരു 30 സെക്കന്‍ഡ് തരൂ, പ്ലീസ്…”; ചിരിമുഹൂര്‍ത്തങ്ങളുമായി ‘ഉറിയടി’ ടീസര്‍

September 17, 2019

സിനിമകള്‍ തിയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തുംമുമ്പേ ചിത്രത്തിന്റെ ടീസറുകളും ട്രെയ്‌ലറുകളുമെല്ലാം പ്രേക്ഷകര്‍ ഏറ്റെടുക്കാറാണ് പതിവ്. ചലച്ചിത്ര ആസ്വാദകര്‍ക്കിടയില്‍ ശ്രദ്ധ ആകര്‍ഷിക്കുകയാണ് ‘ഉറിയടി’ എന്ന ചിത്രത്തിന്റെ ടീസര്‍. എ ജെ വര്‍ഗീസാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്.

‘അടി കപ്യാരേ കൂട്ടമണി’ എന്ന ചിത്രത്തിന് ശേഷം എ ജെ വര്‍ഗ്ഗീസ് സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് ‘ഉറിയടി’. നര്‍മ്മത്തിന് പ്രാധാന്യം നല്‍കിക്കൊണ്ടാണ് ചിത്രം ഒരുക്കുന്നതെന്നാണ് സൂചന. ചിത്രത്തിന്റെ ടീസറും ഇത് ശരി വയ്ക്കുന്നുണ്ട്. ഒട്ടേറെ ചിരി മുഹൂര്‍ത്തങ്ങളുണ്ട് ചിത്രത്തിന്റെ ടീസറില്‍.

Read more:കണ്ണൂരിലെ പൊലീസുകാരനെ തേടിയെത്തിയത് സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ കത്ത്; ‘ഒരു ക്രിക്കറ്റ് ഭ്രാന്തന് ഇതില്‍പ്പരം എന്തു വേണം’

നിരവധി താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ശ്രീനിവാസന്‍, ബൈജു, ഇന്ദ്രന്‍സ്, അജു വര്‍ഗീസ്, സിദ്ദിഖ് തുടങ്ങിയവര്‍ ‘ഉറിയടി’ എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു.