‘ഹലോ എന്നെ തുറന്നുവിടൂ’; സംസ്കാരച്ചടങ്ങുകൾക്കിടെ പെട്ടിയിൽ നിന്നും ശബ്ദം, ഞെട്ടലോടെ നാട്ടുകാർ, വീഡിയോ
സംസ്കാരച്ചടങ്ങുകള്‍ക്കിടെ ശവപ്പെട്ടിയിൽ നിന്നും ശബ്ദം കേട്ടാൽ എന്തായിരിക്കും അവസ്ഥ..? ആർക്കായാലും ഭയം തോന്നും..അല്ലേ..എന്നാൽ ഭയം ചിരിയായി മാറുന്ന ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. അയർലൻഡിലെ കിൽമാനാഗിലെ ഒരു പള്ളിയിലെ സംഭവമാണ് ഇപ്പോൾ വൈറലാകുന്നത്. ഐറിഷ് പ്രതിരോധ സേനയിലെ ഉദ്യോഗസ്ഥനായിരുന്ന ഷായ് ബ്രാഡ്ലിയുടെ സംസ്കാര ചടങ്ങുകൾക്കിടെയാണ് സംഭവം അരങ്ങേറിയത്.
സംസ്കാര ചടങ്ങുകൾക്കിടെ കുഴിയിൽവച്ച പെട്ടിയിൽ നിന്നും ഹലോ എന്നെ തുറന്നുവിടൂ.. ‘ഞാനിതെവിടെയാണ് ..? എന്നെ പുറത്തിറക്കൂ, ഇവിടെ ഇരുട്ടാണ്. പുരോഹിതൻ ഞാൻ പറയുന്നത് കേൾക്കുന്നില്ലേ..? ഞാൻ ഷായ് ബ്രാഡ്ലിയാണ്.
ഞാനീ പെട്ടിയിലുണ്ട്. ഞാൻ മരിച്ചു’ ഒപ്പം ശവപ്പെട്ടിയിൽ തട്ടുന്ന ശബ്ദവും കേൾക്കുന്നുണ്ട്. അവസാനം ‘ഞാൻ നിങ്ങളോട് യാത്ര പറയാൻ വന്നതാണ് എന്ന് പറഞ്ഞുകൊണ്ടാണ് പെട്ടിയിൽ നിന്നും ശബ്ദം നിലച്ചത്.
അതേസമയം താൻ മരിക്കുമ്പോൾ മറ്റുള്ളവര്‍ ചിരിച്ചുകൊണ്ടുവേണം തന്നെ യാത്രയാക്കാൻ എന്ന് ഷായ് നേരത്തെ പറഞ്ഞിരുന്നു. ഇതിനായി ഷായ് യുടെ ശബ്ദം റെക്കോർഡ് ചെയ്ത് മകൻ വച്ചിരുന്നു. ഇതാണ് ഷായ് മരിച്ചുകഴിഞ്ഞപ്പോൾ മകൻ അദ്ദേഹത്തിന്റെ ശവപെട്ടിയിൽ ഘടിപ്പിച്ചത്.
Funeral in dublin yesterday he’s alive pic.twitter.com/j18uFJ5aA4
— Lfcgigiddy1122 (@lfcgigiddy1122) October 13, 2019