മകനൊപ്പം സംഗീത മാന്ത്രികന്റെ കീബോര്‍ഡ് വായന; മനോഹരം ഈ വീഡിയോ

October 23, 2019

സംഗീത മാന്ത്രികന്‍ എആര്‍ റഹ്മാന്‍ മകനൊപ്പം കീബോര്‍ഡ് വായിക്കുന്ന മനോഹരമായ ഒരു വീഡിയോ സംഗീത ലോകത്ത് ശ്രദ്ധ ആകര്‍ഷിക്കുന്നു. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ഈ വീഡിയോയ്ക്ക് ലഭിയ്ക്കുന്നത്. എ ആര്‍ റഹ്മാനെപ്പോലെതന്നെ മകന്‍ എ ആര്‍ അമീനും കീബോര്‍ഡില്‍ വിസ്മയങ്ങള്‍ തീര്‍ക്കുന്നു.

‘ജാമിങ് വിത്ത് എ ആര്‍ അമീന്‍’ എന്ന ഹാഷ് ടാഗോടെയാണ് മനോഹരമായ ഈ വീഡിയോ എ ആര്‍ റഹ്മാന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചത്. എ ആര്‍ റഹ്മാനോടൊപ്പം തന്നെ മകന്റെ സംഗീതത്തെയും പ്രശംസിക്കുന്നുണ്ട് പ്രേക്ഷകര്‍. ‘ഭാവി റഹ്മാന്‍’ എന്നാണ് പലരും വീഡിയോയ്ക്ക് നല്‍കുന്ന കമന്റ്.

അതേസമയം എ ആര്‍ റഹ്മാന്‍ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്ന ‘ബിഗില്‍’ എന്ന ചിത്രം ഈ മാസം 25 മുതല്‍ തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. വിജയ് ആണ് ചിത്രത്തില്‍ നായക കഥാപാത്രമായെത്തുന്നത്. അറ്റ്‌ലിയാണ് ചിത്രത്തിന്റെ സംവിധാനം.