വിഷ്ണു മഹേശ്വരിയുടെ സ്വപ്‌നങ്ങള്‍ക്ക് കരുത്തേകാന്‍ ‘അനന്തരം’
മഹാരോഗങ്ങളോട് പോരാടുന്നവര്‍ക്ക് പുത്തന്‍ പ്രതീക്ഷകളും സ്വപ്‌നങ്ങളും സമ്മാനിക്കുകയാണ് ഫ്ളവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന അനന്തരം പരിപാടി. അനേകര്‍ക്ക് ഇതിനോടകംതന്നെ അനന്തരം പരിപാടിയിലൂടെ സഹായമെത്തിക്കഴിഞ്ഞു.
നൃത്തത്തെ ജീവനു തുല്യം സ്‌നേഹിക്കുന്നുണ്ട് കൊച്ചി ഇടപ്പള്ളി സ്വദേശി വിഷ്ണു മഹേശ്വരി. ഭരതനാട്യം, കുച്ചിപ്പുടി, നാടോടിനൃത്തം, കഥാപ്രസംഗം, മിമിക്രി തുടങ്ങിയവയില്‍ മികവ് പുലര്‍ത്തിയിരുന്ന വിഷ്ണു മഹേശ്വരി ജീവിതം തിരികെ പിടിക്കാനുള്ള പോരാട്ടത്തിലാണ്.
പന്ത്രണ്ട് വര്‍ഷത്തോളമായി പരസഹായമില്ലാതെ എഴുന്നേല്‍ക്കുവാനോ നടക്കുവാനോ കഴിയാത്ത രോഗാവസ്ഥയിലാണ് വിഷ്ണു മഹേശ്വരി. അച്ഛന്‍ ഉപേക്ഷിച്ചുപോയ വിഷ്ണു മഹേശ്വരിക്ക് ചികിത്സയ്ക്കു വേണ്ടുന്ന പണം കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് അമ്മ സുമതി. ഇതിനോടകംതന്നെ വലിയൊരു തുക ചികിത്സയ്ക്കായി ചെലവഴിച്ചു കഴിഞ്ഞു. എന്നാല്‍ മെച്ചപ്പെട്ട ചികിത്സയ്ക്ക് ഇനിയും പണം ഏറെ ആവശ്യമാണ്.
രോഗാവസ്ഥയിലും പ്ലസ്ടുവും ഐടിഐയും കഴിഞ്ഞ വിഷ്ണു മഹേശ്വരി ഇപ്പോള്‍ ടിടിസിക്ക് പഠിക്കുകയാണ്. മകളെ കൂടുതല്‍ പഠിപ്പിക്കണമെന്നും മികച്ച ചികിത്സ ലഭ്യമാക്കണമെന്നും ആഗ്രഹമുണ്ട് അമ്മയ്ക്ക്. അരലക്ഷത്തിലധികം രൂപ ചെലവ് വരുന്ന നാല് ഇഞ്ചക്ഷനുകള്‍ മാസത്തില്‍ രണ്ട് തവണ വീതം നാല് മാസം തുടര്‍ച്ചയായി ചെയ്താല്‍ വിഷ്ണുവിന്റെ അസുഖം ഭേദമാക്കാമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. സുമനസ്സുകളുടെ സഹായം തേടുകയാണ് വിഷ്ണു മഹേശ്വരി.
ബാങ്ക് ഡീറ്റെയില്‍സ്
NAME: FLOWERS FAMILY CHARITABLE SOCIETY
BANK:PUNJAB NATIONAL BANK
ACCOUNT NO: 4291002100013564
BRANCH: KATHRIKADAVU, ERNAKULAM
IFSC CODE: PUNB0429100
ACCOUNT TYPE: CURRENT A/C