പാട്ടുവേദിയെ ഞെട്ടിച്ച് റിച്ചൂട്ടനും അനന്യകുട്ടിയും; അൺലിമിറ്റഡ് എനർജിയെന്ന് ജഡ്ജസും , ക്യൂട്ട് വീഡിയോ

October 8, 2019

ടോപ് സിംഗർ വേദിയിലെ കുട്ടികുരുന്നുകളുടെ പാട്ടുകൾ ഏറെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുക്കാറ്. ടോപ് സിംഗറിലെ മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളാണ് അനന്യകുട്ടിയും റിച്ചൂട്ടനും, ഇരുവരുടെയും ഗാനങ്ങൾക്കായി കാത്തിരിക്കാറുണ്ട് ആരാധകർ. മനോഹരമായ ആലാപനത്തിലൂടെ റിതുരാജ് ടോപ് സിംഗർ ആരാധകരുടെ ഇഷ്ടതാരമാകുമ്പോൾ, കൊച്ചുവർത്തമാനങ്ങൾക്കൊണ്ടും സ്വരശുദ്ധികൊണ്ടും നിരവധി ആരാധകരെ നേടിയെടുത്തിരിക്കുകയാണ് അനന്യകുട്ടി.

ഡ്യുവറ്റ് റൗണ്ടിൽ ഒരു മനോഹരഗാനവുമായി സംഗീത പ്രേമികളുടെ മനം കവരാൻ എത്തിയിരിക്കുകാണ് റിച്ചൂട്ടനും അനന്യകുട്ടിയും. ‘നിറം’ എന്ന ചിത്രത്തിലെ ‘ഒരു ചിക് ചിക് ചിറകിൽ  മഴവില്ല് വിരിക്കും മനസേ..’ എന്ന മലയാളികളുടെ ഇഷ്ടഗാനവുമായാണ് ഇരുവരും വേദിയിൽ ഇത്തവണ നിറഞ്ഞാടിയത്. മനോഹരമായി ഗാനം ആലപിച്ച ഇരുവർക്കും നിറഞ്ഞ കൈയടിയാണ് വേദിയിൽ നിന്നും ലഭിച്ചത്. ജഡ്ജസിനെയും പ്രേക്ഷകരെയും ഒരുപോലെ അമ്പരിപ്പിച്ച ഈ കുരുന്നു ഗായകരുടെ കിടിലൻ പെർഫോമൻസ്  കാണാം…

മലയാള ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് എക്കാലത്തും പുതുമകള്‍ സമ്മാനിക്കുന്ന ഫ്‌ളവേഴ്‌സ് ടിവിയിലെ ടോപ് സിംഗറിനും പ്രേക്ഷകർ ഏറെയാണ്. 22 കുട്ടിപ്രതിഭകളാണ് ടോപ് സിംഗറിൽ മത്സരിക്കുന്നത്. സംഗീത സംവിധായകനായ എം ജയചന്ദ്രന്‍, ഗായകന്‍ എം.ജി ശ്രീകുമാര്‍, ഗായകൻ വിധു പ്രതാപ് എന്നിവരാണ്  ഈ റിയാലിറ്റി ഷോയിലെ വിധികര്‍ത്താക്കള്‍.

ഫ്‌ളവേഴ്‌സ് ടോപ് സിംഗറിനു വേണ്ടി കേരളത്തിലെ എല്ലാ ജില്ലകളിലും ഓഡിഷന്‍ നടത്തിയിരുന്നു. ഇതിനുപുറമെ സാമൂഹ്യ മാധ്യമങ്ങളിലൂടെ ലൈവ് ഓഡിഷനും നടത്തി. ഓഡിഷനിലെ വിവിധ കടമ്പകള്‍ കടന്നെത്തിയ കുട്ടി ഗായകരാണ് ടോപ്പ് സിംഗര്‍ റിയാലിറ്റി ഷോയില്‍ മാറ്റുരയ്ക്കുന്നത്. അഞ്ച് മുതല്‍ 14 വയസുവരെയുള്ള കുട്ടികളാണ് ടോപ്പ് സിംഗറിലൂടെ സംഗീതത്തിന്റെ ഇന്ദ്രജാലവുമായി പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുന്നത്.