ഈ കുഞ്ഞിനെ കിട്ടുന്നവർ ഉപേക്ഷിക്കരുതേ…!! പള്ളിമുറ്റത്ത് ഉപേക്ഷിക്കപ്പെട്ട കുഞ്ഞിനൊപ്പം കത്തും

October 29, 2019

കോഴിക്കോട് പന്നിയങ്കരയിലെ ഇസ്‌ലാഹിയ പള്ളിയിൽ കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ വാർത്ത മാധ്യമങ്ങളിൽ ഇടം നേടിയിരുന്നു. കുഞ്ഞിന്റെ അരികിലായി വച്ചിരുന്ന കത്ത് വായിച്ചവരുടെ കണ്ണ് നിറഞ്ഞു. ഇന്ന് രാവിലെയാണ് ചുവന്ന പുതപ്പിനുള്ളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കുഞ്ഞിനെ കണ്ടത്.

ഈ കുഞ്ഞിനെ കിട്ടുന്നവർ ഒഴിവാക്കരുത്. നിങ്ങൾ ഇതിനെ സ്വീകരിക്കണം. കുഞ്ഞിന് നിങ്ങൾക്ക് ഇഷ്ടമുള്ള പേരിടാം. അള്ളാഹു നിങ്ങൾക്ക് തന്ന കുഞ്ഞാണെന്ന് കരുതി നിങ്ങൾ ഇതിനെ നോക്കണം. അള്ളാഹു ഞങ്ങള്‍ക്ക് തന്ന ഈ കുഞ്ഞിനെ അല്ലാഹുവിനു തന്നെ ഞങ്ങള്‍ തിരിച്ചു നല്‍കുന്നു. അതിനൊപ്പം കുഞ്ഞിന്റെ ജനന തിയതിയും കൊടുക്കേണ്ട മരുന്നുകളുടെ കുറിപ്പും കത്തിൽ പറയുന്നുണ്ട്.

അതേസമയം ഈ കുഞ്ഞിനെ എങ്ങനെ ഉപേക്ഷിക്കാൻ തോന്നിയെന്ന തരത്തിൽ നിരവധി വിമർശനങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഉയരുന്നുണ്ട്. എന്നാൽ ഇന്നത്തെ പല മാതാപിതാക്കളും ചെയ്യുന്ന പോലെ ഈ കുഞ്ഞിനെ അവർ കൊല്ലാതെ പള്ളിയ്ക്ക് മുന്നിൽ ഉപേക്ഷിച്ചത് നന്നായി എന്ന തരത്തിലുളള ചർച്ചകളും സമൂഹ മാധ്യമങ്ങളിൽ നിറയുന്നുണ്ട്. കുഞ്ഞുങ്ങൾ ഇല്ലാത്ത ഏതെങ്കിലും ദമ്പതികൾ ഈ കുഞ്ഞിനെ സ്വീകരിക്കട്ടെ എന്ന പ്രാർത്ഥനകളും സോഷ്യൽ മീഡിയയിൽ നിറയുന്നുണ്ട്.