പറന്നുയരുന്ന ബൈക്കിൽ യജമാനനൊപ്പം നായയുടെ സാഹസികയാത്ര; വൈറൽ വീഡിയോ

October 8, 2019

സാഹസികമായ യാത്രകൾ ഇഷ്ടപ്പെടുന്നവരാണ് ഇന്നത്തെ തലമുറക്കാർ. പുതുതലമുറയുടെ ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ഇരുചക്രവാഹനങ്ങൾ. ചിലർ ഇരുചക്ര വാഹനങ്ങൾ ഹരത്തിന് വേണ്ടി ഉപയോഗിക്കുമ്പോൾ ചിലർക്ക് തങ്ങളുടെ ജീവിതത്തിന്റെ ഭാഗമാണ് ഇരുചക്ര വാഹനങ്ങൾ. യാത്രയിൽ ഏറ്റവുമധികം അപകടങ്ങൾ സംഭവിക്കുന്നതും ഇരുചക്രവാഹനങ്ങൾ ഓടിക്കുമ്പോഴാണ്. അതുകൊണ്ടുതന്നെ കുറച്ചധികം സ്പീഡിൽ വാഹനങ്ങൾ ഓടിക്കുമ്പോൾ അതിൽ കയറാൻ പലരും വിസമ്മതിക്കാറുണ്ട്.

ഇപ്പോഴിതാ ഒരു ബൈക്ക് സ്റ്റണ്ടറുടെ വാഹനത്തിൽ കയറിയ ഒരു നായകുട്ടിയുടെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ആരും പേടിച്ച് പിന്തിരിയുന്ന സാഹചര്യത്തിൽ സ്റ്റണ്ടർക്കൊപ്പം ഒരു ഭയവുമില്ലാതെ സാഹസികമായ യാത്രയ്ക്ക് മുതിരുന്ന നായക്കുട്ടിക്ക് നിറഞ്ഞ കൈയടിയാണ് സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്.

ബൈക്ക് സ്റ്റണ്ടർ നായയുടെ അടുത്തുവന്ന് വണ്ടി നിർത്തി കയറാൻ പറയുന്നതും ഉടൻ തന്നെ നായ ഒരു മടിയുമില്ലാതെ കയറുന്നതും വിഡിയോയിൽ കാണാം. പിന്നീട് അതിസാഹസികമായ രംഗങ്ങളാണ് വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. പറന്നുയരുന്ന ബൈക്കിൽ ഒരു ഭാവഭേദവുമില്ലാതെയാണ് നായക്കുട്ടി ഇരിക്കുന്നത്. വൈറലായ വീഡിയോ കാണാം.