വണ്ണംകുറയ്ക്കാൻ വ്യായാമം ചെയ്ത് പൂച്ച; വൈറൽ

October 29, 2019

രസകരവും കൗതുകകരവുമായ പലതും ഇക്കാലത്ത് സോഷ്യല്‍ മീഡിയയില്‍ ഇടം നേടാറുമുണ്ട്. മനുഷ്യര്‍ മാത്രമല്ല പലപ്പോഴും മൃഗങ്ങളും സോഷ്യല്‍മീഡിയയില്‍ താരമാകുന്നു. അടുത്തിടെ നഖം വെട്ടാതിരിക്കാൻ തലകറങ്ങി വീഴുന്നതായി അഭിനയിച്ച നായയും, സവാരി ചെയ്യാൻ മടികാണിക്കുന്ന കുതിരയുടെ വീഡിയോയുമൊക്കെ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇപ്പോഴിതാ അമിതവണ്ണം കുറയ്ക്കാൻ വ്യായാമം ചെയ്യുന്ന പൂച്ചയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ ആകര്‍ഷിക്കുന്നത്. സിൻഡർ ബ്ലോക്ക് എന്ന പൂച്ചയാണ് തടി കുറയ്ക്കുന്നതിനായി വ്യായാമം ചെയ്ത് സമൂഹ മാധ്യമങ്ങൾ ഇടം നേടുന്നത്.

അമിതവണ്ണം മൂലം ഓടാനും ചാടാനും കഴിയാത്ത സാഹചര്യത്തിൽ സിൻഡറുടെ ഡോക്ടറാണ് വ്യായാമം നിർദ്ദേശിച്ചത്. വെള്ളത്തിലാണ് സിൻഡർ വ്യായാമം ചെയ്യുന്നത്. ആദ്യമൊക്കെ വ്യായാമം ചെയ്യാൻ മടികാണിച്ചിരുന്ന സിൻഡർ ഇപ്പോൾ മടികൂടാതെ വ്യായാമം ചെയ്യുന്നുണ്ടെന്നാണ് ഡോക്‌ടർ പറയുന്നത്.  ഇതിലൂടെ ഏകദേശം നാല് കിലോയോളം കുറയ്ക്കാൻ സാധിക്കുമെന്നും ഡോക്ടർ പറയുന്നുണ്ട്.

ആറ് സെക്കന്റ് മാത്രം ദൈർഘ്യമുള്ള വീഡിയോ ഇതിനോടകം നിരവധിയാളുകളാണ് ഷെയർ ചെയ്തിരിക്കുന്നത്.