ദത്തൻ ചേട്ടൻ മനസ് നിറഞ്ഞ് പാടി; കൈയടിച്ച് സോഷ്യൽ മീഡിയ, വീഡിയോ

October 8, 2019

പല കലാകാരന്മാരെയും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിൽ സോഷ്യല്‍ മീഡിയ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. വിറകുവെട്ടുന്നതിനിടയില്‍ പാട്ടുപാടിയും അടുക്കള ജോലിക്കൊപ്പം പാട്ടുപാടിയുമെല്ലാം പലരും സാമൂഹ്യ മാധ്യമങ്ങളില്‍ താരമാകുന്നു. പന്തലു പണിക്കുവന്ന് മൈക്ക് ടെസ്റ്റിങ്ങിനിടെ പാട്ട് പാടി താരമായ അക്ഷയും നമുക്ക് പരിചിതനാണ്. പാട്ട് ഹിറ്റായതോടെ അക്ഷയ്ക്ക് സിനിമയില്‍ പാടാന്‍ അവസരം ലഭിച്ചു. അതുപോലെ റെയില്‍വേ പ്ലാറ്റ്‌ഫോമിലിരുന്നു പാട്ട് പാടിയ രാണു മൊണ്ടാലിന്റെ പാട്ട് മണിക്കൂറുകള്‍ക്കൊണ്ടാണ് സോഷ്യൽ മീഡിയയുടെ കൈയടി നേടിയത്. ഇപ്പോഴിതാ സിനിമ പിന്നണി ഗായിക കൂടിയായിരിക്കുകയാണ് രാണു. ഇപ്പോഴിതാ മറ്റൊരു കലാകാരനെ കണ്ടെത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയ.

പണിതീരാത്ത വീട്ടിൽ ഇരുന്ന് കൊട്ടിപാടുന്ന ദത്തൻ എന്ന ആളുടെ പാട്ടാണ് സമൂഹ മാധ്യമങ്ങളിൽ ഇടം നേടുന്നത്. നിരവധി ആളുകളാണ് അദ്ദേഹത്തിന്റെ പാട്ടിനെ പ്രശംസിച്ച് രംഗത്തെത്തുന്നത്.