തിരമാലകൾക്ക് മുകളിലൂടെ പാഞ്ഞ് നായക്കുട്ടി; കൗതുകമായി ചിത്രങ്ങൾ

October 1, 2019

ഇടവേളകൾ ആനന്ദകരമാക്കാൻ പലരും ആശ്രയിക്കുന്നത് സമൂഹ മാധ്യമങ്ങളെയാണ്. ചില രസകരമായ ചിത്രങ്ങൾ ചിലപ്പോൾ കാഴ്ചക്കാരെ രസിപ്പിക്കുന്നു, മറ്റു ചിലപ്പോള്‍ അമ്പരപ്പിക്കുന്നു. വിത്യസ്തങ്ങളും കൗതുകകരവുമായ ചിത്രങ്ങൾക്കും വീഡിയോകള്‍ക്കും പലപ്പോഴും കാഴ്ചക്കാര്‍ ധാരാളമുണ്ട്. ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുകയാണ് തികച്ചും വ്യത്യസ്തമായൊരു മത്സരം. മത്സരാര്‍ത്ഥികള്‍ മനുഷ്യരായിരുന്നില്ല എന്നതാണ് ഏറെ ശ്രദ്ധേയമായ കാര്യം.

വളർത്തുനായകൾക്കായി നടത്തിയ സർഫിങ്ങിന്റെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. അമേരിക്കയിലെ കാര്‍ലിഫോര്‍ണിയയിലെ ഹണ്ടിങ്ങ്ടണ്‍ ബീച്ചിലാണ് കഴിഞ്ഞ ദിവസം മത്സരം അരങ്ങേറിയത്. ശക്തമായ തിരമാലകൾക്ക് മുകളിലൂടെ സർഫിങ് നടത്തുന്ന നായക്കുട്ടികളുടെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. ആയിരങ്ങളാണ് മത്സരങ്ങളിൽ പങ്കെടുക്കാൻ എത്തിയത്.