ശ്രദ്ധനേടി ധമാക്ക ലൊക്കേഷൻ ചിത്രങ്ങൾ

October 17, 2019

ഒമർ ലുലുവിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് ധമാക്ക. ‘ഹാപ്പിംഗ് വെഡ്ഡിംഗ്’, ‘ചങ്ക്സ്’, ‘ഒരു അ‍ഡാര്‍ ലവ്’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഒമര്‍ ലുലു ഒരുക്കുന്ന ‘ധമാക്ക’യിലെ ലൊക്കേഷൻ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധനേടിയിരുന്നു. ഏറെ കൗതുകമൊളിപ്പിച്ചുകൊണ്ടാണ് ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുന്നത്. ചിത്രം ഒരു ഫുൾ ടൈം കോമഡി എന്റെർറ്റൈന്മെന്റ്സ് മൂഡിലുള്ളതാണെന്നാണ് പോസ്റ്റർ സൂചിപ്പിക്കുന്നത്. അതേസമയം ചിത്രത്തിലെ ആദ്യഗാനം നാളെ റിലീസ് ചെയ്യും.

ചിത്രീകരണം പൂർത്തിയായ ധമാക്ക നവംബറിൽ വെള്ളിത്തിരയിൽ എത്തും. ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ എം.കെ. നാസറാണ് ചിത്രം നിർമ്മിക്കുന്നത്. ടോണി ഐസക്കാണ് ചിത്രത്തിൽ മുഖ്യകഥാപാത്രമായി എത്തുന്നത്. നിക്കി ഗൽറാണിയാണ് ചിത്രത്തിൽ നായികയായി വേഷമിടുന്നത്. മുകേഷ്, ഉറുവ്വശി, സലിം കുമാർ, സാബു മോൻ, ധർമ്മജൻ ബോൾഗാട്ടി, നേഹ സക്‌സേന, ഇന്നസെന്റ്, ശാലിൻ സോയ എന്നിവരും ചിത്രത്തിൽ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Read also: വിനോദസഞ്ചാരികളുടെ വാഹനത്തെ പിന്തുടർന്ന് സിംഹം; ഭീതിയോടെ യാത്രക്കാർ, വീഡിയോ

ചിത്രത്തിലെ ധർമ്മജൻ ബോൾഗാട്ടിയുടെ മേക്ക് ഓവറും മുകേഷിന്റെ മേക്ക് ഓവറും ചലച്ചിത്ര ലോകത്ത് ഏറെ ശ്രദ്ധനേടിയിരുന്നു. ഷൂട്ടിങ്ങിനിടെ പകര്‍ത്തിയ രസകരമായ ചിത്രങ്ങളും വീഡിയോകളും നേരത്തെ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ ലൊക്കേഷൻ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.