ഒരു ഇലയില്‍ കുഞ്ചാക്കോ ബോബന്റെ രൂപം സൃഷ്ടിച്ച് ആരാധകന്‍: നന്ദിയോടെ വീഡിയോ പങ്കുവച്ച് താരം

October 25, 2019

വെള്ളിത്തിരയില്‍ അഭിനയ വിസ്മയങ്ങള്‍ തീര്‍ക്കുന്ന താരങ്ങളോടുള്ള ആരാധന പല തരത്തില്‍ പ്രകടിപ്പിക്കാറുണ്ട് പ്രേക്ഷകര്‍. മലയാളികളുടെ പ്രിയതാരം കുഞ്ചാക്കോ ബോബന് ഒരു ആരാധകന്‍ ഒരുക്കിയ ചെറു സമ്മാനമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നത്. ഒരു ഇലയില്‍ കുഞ്ചാക്കോ ബോബന്റെ ചിത്രം സൃഷ്ടിച്ചിരിക്കുകയാണ് മനു എന്ന ആരാധകന്‍.

Read more:മാമാങ്കത്തിലെ അതിശയിപ്പിക്കുന്ന ദൃശ്യങ്ങള്‍ പിറന്നത് ഇങ്ങനെ: ശ്രദ്ധ നേടി മെയ്ക്കിങ് വീഡിയോ

കുഞ്ചാക്കോ ബോബന്‍ ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകന്റെ ഈ ലീഫ് ആര്‍ട്ട് വീഡിയോ പങ്കുവച്ചിട്ടുണ്ട്. എന്തായാലും സാമൂഹ്യ മാധ്യമങ്ങളില്‍ കൈയടി നേടുന്നുണ്ട് മനുവിന്റെ ഈ കരവിരുത്. സാമൂഹ്യമാധ്യമങ്ങളില്‍ സജീവമായ കുഞ്ചാക്കോ ബോബന്‍ തന്റെ കുടുംബ വിശേഷങ്ങളും സോഷ്യല്‍മീഡിയയിലൂടെ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുമുണ്ട്.

 

View this post on Instagram

 

Thank you Manu for this wonderful piece of artwork ??

A post shared by Kunchacko Boban (@kunchacks) on

മലയാള ചലച്ചിത്ര ലോകത്തിന് എക്കാലത്തും പ്രിയങ്കരനായ പ്രണയ നായകനാണ് കുഞ്ചാക്കോ ബോബന്‍. 20 വര്‍ഷങ്ങള്‍ കഴിഞ്ഞു താരം വെള്ളിത്തിരയില്‍ വിസ്മയങ്ങള്‍ സൃഷ്ടിക്കാന്‍ തുടങ്ങിയിട്ട്. ഫാസില്‍ സംവിധാനം നിര്‍വ്വഹിച്ച അനിയത്തിപ്രാവ് എന്ന സിനിമയിലൂടെയാണ് നായകനായിട്ടുള്ള കുഞ്ചാക്കോ ബോബന്റെ അരങ്ങേറ്റം. ഇതിനോടകംതന്നെ അമ്പതിലധികം സിനിമകളില്‍ താരം അഭിനയിച്ചിട്ടുണ്ട്.

1981 ല്‍ ഫാസില്‍ സംവിധാനം നിര്‍വ്വഹിച്ച ധന്യ എന്ന ചിത്രത്തില്‍ ബാലാതാരമായിട്ടാണ് കുഞ്ചാക്കോ ബോബന്‍ ആദ്യമായി വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെടുന്നത്. നക്ഷത്രതാരാട്ട്, നിറം, പ്രിയം, ദോസ്ത്, നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക, കസ്തൂരിമാന്‍, സ്വപ്‌നക്കൂട്, ഈ സ്‌നേഹതീരത്ത്, ലോലിപ്പോപ്പ്, എല്‍സമ്മ എന്ന ആണ്‍കുട്ടി, ഓര്‍ഡിനറി, മല്ലുസിങ്, ട്രാഫിക്, സീനിയേഴ്‌സ്, സെവന്‍സ്, ഡോക്ടര്‍ ലൗ, റോമന്‍സ്, രാമന്റെ ഏദന്‍തോട്ടം, തട്ടുംപുറത്ത് അച്യുതന്‍, അള്ള് രാമേന്ദ്രന്‍ തുടങ്ങി നിരവധി സിനിമകലിലൂടെ വെള്ളിത്തിരയിലെ നിറസാന്നിധ്യമാണ് കുഞ്ചാക്കോ ബോബന്‍.