നിങ്ങൾ പറയു.. ഈ കുട്ടികുറുമ്പന്മാരിൽ ആരാണ് റോമിയോയെന്ന്; രസകരമായ ചിത്രം പങ്കുവച്ച് കുഞ്ചാക്കോ ബോബൻ

October 1, 2019

മലയാള ചലച്ചിത്ര രംഗത്തെ എക്കാലത്തെയും പ്രിയപ്പെട്ട പ്രണയ നായകനാണ് കുഞ്ചാക്കോ ബോബൻ. സമൂഹ മാധ്യമങ്ങളിൽ സജീവ സാന്നിധ്യമാണ് താരം. കഴിഞ്ഞ 20 വർഷങ്ങളായി വെള്ളിത്തിരയിൽ നിറഞ്ഞുനിൽക്കുന്ന താരത്തിന്റെ ഓരോ വിശേഷങ്ങളും ഏറെ സ്നേഹത്തോടെയാണ് ആരാധകർ സ്വീകരിക്കുന്നത്. ഫാസിൽ സംവിധാനം നിർവഹിച്ച അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ നായകനായി വെള്ളിത്തിരയിൽ എത്തിയ താരം ഇതിനോടകം അമ്പതിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ചയാകുകയാണ് താരം പങ്കുവച്ച  ഒരു ചിത്രം. രണ്ട് കുട്ടികൾക്കൊപ്പമുള്ള ചിത്രമാണ് താരം പങ്കുവച്ചത്. ചിത്രത്തിന് നൽകിയ അടിക്കുറുപ്പാണ് സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധനേടുന്നത്. ‘വാഗമൺ പോകുന്ന വഴിയിൽ രണ്ട് കുട്ടികുറുമ്പന്മാർക്ക് ലിഫ്റ്റ് കൊടുത്തു. അതിൽ ഒരാൾ പറയുകയാണ് മറ്റവൻ റോമിയോ ആണെന്ന്.., ഇനി നിങ്ങൾ തന്നെ കണ്ടുപിടിക്കു.. ആരാണ് റോമിയോയെന്ന്..’   എന്നാണ് താരം ഫേസ്ബുക്കിൽ കുറിച്ചത്.

അതേസമയം കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ ചിത്രമാണ് റോമിയോ. എന്തായാലും നിരവധി ആളുകളാണ് താരത്തിന്റെ ഈ പുതിയ ചിത്രവും ഏറ്റെടുത്തിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിലൂടെ നിരവധിയാളുകളാണ് ചിത്രത്തിന് കമന്റുകളുമായി രംഗത്തെത്തുന്നത്..