വിനോദസഞ്ചാരികളുടെ വാഹനത്തെ പിന്തുടർന്ന് സിംഹം; ഭീതിയോടെ യാത്രക്കാർ, വീഡിയോ

October 16, 2019

വലിയ അപകടങ്ങളിൽ നിന്നും പലപ്പോഴും തലനാരിഴയ്ക്കാണ് രക്ഷപെടാറ്.  ഇപ്പോഴിതാ അത്തരത്തിൽ വലിയ ഒരു അപകടത്തിൽ നിന്നും രക്ഷപെട്ടതിന്റെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. പാഞ്ഞെത്തിയ സിംഹത്തിന്റെ ഉപദ്രവത്തിൽ നിന്നുമാണ് അത്ഭുതകരമായി ഒരു കൂട്ടം ആളുകൾ രക്ഷപെട്ടത്.

കർണാടകയിലെ അടൽ ബിഹാരി വാജ്‌പേയി സുവോളജിക്കൽ പാർക്കിലാണ് സംഭവം അരങ്ങേറിയത്. വിനോദ സഞ്ചാരികൾ സഞ്ചരിച്ച വാഹനത്തിന്റെ പിന്നിലേക്ക് പാഞ്ഞെത്തുകയായിരുന്നു സിംഹം. എന്നാൽ ഇത് ശ്രദ്ധയിൽപെട്ട ഡ്രൈവറുടെ സമയോചിതമായ ഇടപെടലാണ് അപകടത്തിൽ നിന്നും ആളുകളെ രക്ഷിച്ചത്.

Read also: ‘ഹലോ എന്നെ തുറന്നുവിടൂ’; സംസ്കാരച്ചടങ്ങുകൾക്കിടെ പെട്ടിയിൽ നിന്നും ശബ്ദം, ഞെട്ടലോടെ നാട്ടുകാർ, വീഡിയോ  

വിനോദ സഞ്ചാരികൾ സഞ്ചരിച്ചിരുന്ന ജീപ്പിന്റെ അടുത്തേക്കാണ് സിംഹം പാഞ്ഞെത്തിയത്. ഇത് കണ്ടതോടെ ഡ്രൈവർ വാഹത്തിന്റെ വേഗത കൂട്ടി.  എന്നാൽ സിംഹം വളരെ ദൂരം വാഹനത്തെ പിന്തുടർന്ന് ഓടി. അതേസമയം വാഹനത്തിന്റെ വേഗതയ്ക്കൊപ്പം ഓടിയെത്താൻ സാധിക്കാതിരുന്ന സിംഹം തളർന്ന് നിൽക്കുകയായിരുന്നു. യാത്രക്കാരിൽ ഒരാൾ പകർത്തിയ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.