ശിങ്കാരിമേളത്തിനൊപ്പം ചുവടുവച്ച് സ്കൂൾകുട്ടി; പൊട്ടിച്ചിരിച്ച് സോഷ്യൽ മീഡിയ, വീഡിയോ

October 8, 2019

മനസ് നിറഞ്ഞ് നൃത്തം ചെയ്യാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മളിൽ മിക്കവരും.  പലപ്പോഴും ഇത്തരത്തിൽ എല്ലാം മറന്ന് നൃത്തം ചെയ്യാൻ നമുക്ക് സാധിക്കാറില്ല.  എന്നാൽ നിഷ്കളങ്കമായി ഡാൻസ് ചെയ്യുന്നവരാണ് കുട്ടികൾ. പള്ളിപെരുന്നാളിലും ഉത്സവപ്പറമ്പിലുമെല്ലാം സർവസാധാരണമയി കാണപെടുന്നതാണ് ശിങ്കാരിമേളങ്ങൾ. ശിങ്കാരിമേളത്തിനൊപ്പം താളം പിടിക്കാത്തവരും ഉണ്ടാവില്ല. എന്നാൽ ശിങ്കാരിമേളത്തിനൊപ്പം നൃത്തം വയ്ക്കുന്ന ഒരു സ്കൂൾ കുട്ടിയുടെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

സ്കൂൾ യൂണിഫോമിൽ സ്കൂൾ ബാഗുമിട്ടാണ് കുട്ടി ശിങ്കാരിമേളത്തിനൊപ്പം നൃത്തം ചെയ്യുന്നത്. കുന്നംകുളത്തെ കച്ചവടക്കാർ എന്ന ഫേസ്ബുക്ക് പേജിലാണ് ഈ വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. കഴിഞ്ഞ ദിവസം വൈറലായ വീഡിയോ ഇതിനകം നിരവധിയാളുകളാണ് കണ്ടിരിക്കുന്നത്. ഈ വിദ്യാർത്ഥിയുടെ ഡാൻസിന് നിറഞ്ഞ കൈയടിയാണ് സമൂഹ മാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്. വൈറലായ വീഡിയോ കാണാം.