വിനീത് ശ്രീനിവാസന് സര്‍പ്രൈസ് ഒരുക്കി ‘കുഞ്ഞെല്‍ദോ’യും കൂട്ടരും: വീഡിയോ

October 4, 2019

മലയാളികളുടെ പ്രിയതാരം വിനിത് ശ്രീനിവാസന്റെ പിറന്നാളായിരുന്നു ഒക്ടോബര്‍ ഒന്ന്. താരത്തിന് വിത്യസ്തമായ ഒരു പിറന്നാല്‍ സര്‍പ്രൈസ് ഒരുക്കിയിരിക്കുകയാണ് ‘കുഞ്ഞെല്‍ദോ’ എന്ന സിനിമയുടെ ഷൂട്ടിങ് ലൊക്കേഷന്‍. പിറന്നാല്‍ ദിനത്തില്‍ ലൊക്കോഷനില്‍ ഇല്ലാതിരുന്നതിനാലാണ് കഴിഞ്ഞ ദിവസം ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ചേര്‍ന്ന് സര്‍പ്രൈസ് ഒരുക്കിയത്.

ആലുവ യുസി കോളേജായിരുന്നു ചിത്രത്തിന്റെ ലൊക്കേഷന്‍. ലൊക്കേഷനിലേയ്ക്ക് എത്തിയ വിനീത് ശ്രീനിവാസനെ ഹര്‍ഷാരവങ്ങളോടെയാണ് അണിയറപ്രവര്‍ത്തകര്‍ വരവേറ്റത്. മലയാളികളുടെ പ്രിയതാരം ആസിഫ് അലി നായകനായെത്തുന്ന പുതിയ ചിത്രമാണ് കുഞ്ഞെല്‍ദോ. വിത്യസ്തമായ അവതരണ ശൈലിയിലൂടെ പ്രേക്ഷക പ്രീതി നേടിയ നടനും അവതാരകനും ആര്‍ജെയുമൊക്കെയായ മാത്തുക്കുട്ടിയൂടെ ആദ്യ സംവിധാന സംരംഭം. കുഞ്ഞെല്‍ദോയെ ഇങ്ങനെയും വിശേഷിപ്പിക്കാം.

Read more:2100 വര്‍ഷം പഴക്കമുള്ള ശവകുടീരത്തില്‍ നിന്നും ‘ഐഫോണ്‍’; രസകരമായ ആ വിശേഷണത്തിനു പിന്നില്‍: വീഡിയോ

ആസിഫ് അലിയും മാത്തുക്കുട്ടിയും ചേര്‍ന്ന് വിനീതിനെ മാലയും ബൊക്കയും നല്‍കി സ്വീകരിച്ചു. ലൊക്കേഷനില്‍ ‘ലൗവ് ആക്ഷന്‍ ഡ്രാമ’യിലെ കുടുക്ക് പാട്ടും വിനീത് ലൊക്കേഷനില്‍ ആലപിച്ചു.

ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മ്മാണം. കുഞ്ഞെല്‍ദോ എന്ന സിനിമയുടെ രചനയും മാത്തുക്കുട്ടി തന്നെയാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ക്രീയേറ്റീവ് ഡയറക്ടറായി വിനീത് ശ്രീനിവാസന്‍ എത്തുന്നു. സ്വരൂപ് ഫിലിപ്പാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.

ഷാന്‍ റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. സുവിന്‍ കെ വര്‍ക്കിയും പ്രശോഭ് കൃഷ്ണയും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.