ഹെൽമറ്റിന് പകരം തലയിൽ ചരുവം വച്ച് വാഹനമോടിച്ച് യുവതി; വൈറലായി വീഡിയോ

October 3, 2019

രസകരമായ ചിത്രങ്ങൾക്കും വീഡിയോകൾക്കും കാഴ്ചക്കാർ ഏറെയാണ്. ഇപ്പോഴിതാ സാമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ് ഹെൽമറ്റിന് പകരം ചരുവം വച്ച് സ്കൂട്ടർ ഓടിക്കുന്ന ഒരു യുവതിയുടെ വീഡിയോ. യുവതിയുടെ വാഹനത്തിനു പിന്നിൽ സഞ്ചരിച്ച വ്യക്തിയാണ്  വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്. സംഭവം എവിടെയാണെന്ന് വ്യക്തമല്ല. പക്ഷെ കഴിഞ്ഞ  ആഴ്ച പുറത്തുവിട്ട വീഡിയോ ഇതിനോടകം നിരവധിയാളുകളാണ് കണ്ടിരിക്കുന്നത്.

അതേസമയം അബദ്ധത്തിൽ ഹെൽമറ്റിന് പകരം ചരുവം എടുത്തുവച്ചതാകാമെന്നും, മനഃപൂർവം വച്ചതാകുമെന്നുമൊക്കെയുള്ള കമന്റുകൾ പലരും പങ്കുവയ്ക്കുണ്ട്. എന്നാൽ ഇത് വളരെ നല്ല ആശയമാണെന്ന് പറയുന്നവരുമുണ്ട്.