ധോണിയുടെ റെക്കോർഡ് മറികടന്ന് അലൻ ബോർഡറിനൊപ്പം വിരാട് കോലി
ബംഗ്ലാദേശിനെ തകർത്ത് പരമ്പര സ്വന്തമാക്കിയ ഇന്ത്യ മറ്റൊരു നേട്ടത്തിനും സാക്ഷ്യം വഹിക്കുകയാണ്. ഏറ്റവും കൂടുതൽ ഇന്നിംഗ്സ് ജയങ്ങൾ സ്വന്തമാക്കി മുൻ നായകൻ എം എസ് ധോണിയുടെ റെക്കോർഡാണ് വിരാട് കോലി മറികടന്നത്. ഇതോടെ ഏറ്റവും കൂടുതൽ ടെസ്റ്റ് വിജയങ്ങളുടെ പട്ടികയിൽ നാലാം സ്ഥാനം സ്വന്തമാക്കിയിരിക്കുകയാണ് വിരാട് കോലി.
ഒൻപതു ഇന്നിംഗ്സ് വിജയങ്ങളാണ് ധോണിക്ക് ഉള്ളത്. ഇത് മറികടന്നു 10 ഇന്നിംഗ്സ് വിജയങ്ങളാണ് വിരാട് കോലി സ്വന്തമാക്കിയിരിക്കുന്നത്. മാത്രമല്ല, തുടർച്ചയായി മൂന്നാം തവണയാണ് മൂന്ന് ഇന്നിംഗ്സ് വിജയങ്ങൾ ഇന്ത്യ നേടുന്നത്.
ലോകറെക്കോർഡിൽ ഓസിസ് താരം അലൻ ബോർഡറുടെ റെക്കോർഡിന് ഒപ്പമാണ് ഇനി വിരാടിന്റെ നില. വിരാടിനും അലനും 32 ടെസ്റ്റ് വിജയങ്ങളാണ് ഉള്ളത്. ഏറ്റവും കൂടുതൽ ടെസ്റ്റ് വിജയങ്ങളുടെ പട്ടികയിൽ നാലാം സ്ഥാനത്താണ് വിരാട് കോലി. ഒന്നാം സ്ഥാനം 53 ടെസ്റ്റ് വിജയങ്ങളുള്ള ഗ്രെയിം സ്മിത്തിനാണ്.
Read More:നസ്രിയയുടെയും അമാലിന്റെയും കുസൃതി നേരങ്ങൾ; ഫൺ ടൈം ചിത്രങ്ങൾ പങ്കുവെച്ച് താരം
ബംഗ്ലാദേശിനെതിരെ നടന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ മിന്നും ജയമാണ് ഇന്ത്യൻ താരങ്ങൾ സ്വന്തമാക്കിയത്. ടെസ്റ്റില്‍ ആതിഥേയരായ ഇന്ത്യ ഇന്നിങ്സ് ജയമാണ് സ്വന്തമാക്കിയിരിക്കുന്നത്. ഒരു ഇന്നിങ്സും 130 റണ്‍സുമാണ് ഇന്ത്യയുടെ വിജയനേട്ടം.