പ്രാർത്ഥനയാണെങ്കിലും എന്തെല്ലാം ഭാവങ്ങളാണ് നിമിഷ നേരം കൊണ്ട് മുഖത്ത് മിന്നി മായുന്നത്; സമൂഹമാധ്യമങ്ങളിൽ തരംഗമായി കൊച്ചുമിടുക്കിയുടെ വീഡിയോ

November 19, 2019

തൊണ്ണൂറുകളിലെ കുട്ടികളെ അപേക്ഷിച്ച് ഇന്നത്തെ കുട്ടികൾ കൂടുതൽ സ്മാർട്ട് ആണ്. ടെലിവിഷൻ ഷോകളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയുമെല്ലാം ഇവർ പഠിച്ചെടുക്കുന്ന കാര്യങ്ങൾ ചെറുതല്ല. തീരെ ചെറിയ കുട്ടികൾ പോലും അവരുടെ കഴിവുകൾ പ്രകടിപ്പിക്കുന്നത് കണ്ടാൽ അത്ഭുതം തോന്നും.

ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത് ഒരു കുട്ടി പ്രാർത്ഥനക്കാരിയാണ്. കന്യാമറിയത്തിന്റെ പാട്ടിനൊപ്പം കൈകൂപ്പി പാടുകയാണ് ഈ മിടുക്കി. പാട്ടിനൊപ്പം എല്ലാ ഭാവങ്ങളും ആ മുഖത്തു വിരിയുന്നുണ്ട്. അത്രയധികം ലയിച്ച് രസകരമായാണ് ഈ കുട്ടി പാടുന്നത്.

Read More: ‘എന്നെയൊന്ന് തിരികെ കൊണ്ട് പോകു..’- ഫഹദിനോട് നസ്രിയ

ഭക്തിഗാനമാണെങ്കിലും എല്ലാ ഭാവങ്ങളോടും കൂടിയാണ് ഈ കുട്ടിപ്പാട്ടുകാരി പാടുന്നത്. എന്തായാലും സമൂഹമാധ്യമങ്ങളിൽ തരംഗമായിരിക്കുകയാണ് ഈ കുരുന്നു ഭക്ത. നിമിഷ നേരം കൊണ്ടാണ് കുഞ്ഞുങ്ങളുടെ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. പാട്ടും ഡാൻസും താരാരാധനയുമൊക്കെയായി ഒട്ടേറെ കുട്ടികളാണ് ദിവസേന സൈബർലോകത്ത്  തരംഗമാകുന്നത്.