പറക്കുന്നതിനിടയിൽ വിമാനത്തിൽ തീ; പരിഭ്രാന്തരായി യാത്രക്കാർ, വീഡിയോ
November 25, 2019

പറന്നുയരുന്നതിനിടെ വിമാനത്തിൽ തീ പിടിച്ചു. അടിയന്തിരമായി വിമാനം ഇറക്കിയതിനെത്തുടർന്ന് ഒഴിവായത് വൻ ദുരന്തം. റൺവേയിൽ നിന്നും വിമാനം പറന്നുയരുന്നതിനിടെയാണ് എൻജിനിൽ തീ പിടിച്ചത് പൈലറ്റിന്റെ ശ്രദ്ധയിൽപെട്ടത്. ഉടൻ തന്നെ അടിയന്തിരമായി വിമാനം ഇറക്കുകയും യാത്രക്കാരുടെയും വിമാനത്തിനെയും സുരക്ഷ ഉറപ്പുവരുത്തുകയും ചെയ്ത ശേഷമാണ് പിന്നീട് വിമാനം പറത്തിയത്.
യു എസിലെ ലൊസാഞ്ചൽസ് വിമാനത്താവളത്തിലാണ് സംഭവം. കഴിഞ്ഞ വ്യാഴാഴ്ച രാവിലെയാണ് ഫിലിപ്പെൻ എയർലൈൻസ് പി ആർ 113 ബോയിങ് 777 വിമാനം പറത്തുന്നതിനിടെ എൻജിൻ തകരാറിലായി വിമാനത്തിൽ തീ പിടിച്ചത്. 347 യാത്രക്കാരും 18 ജീവനക്കാരും ഈ സമയം വിമാനത്തിൽ ഉണ്ടായിരുന്നു.
Read also: ഓർമ്മപുതുക്കലുമായി ഒരു സൗഹൃദകൂട്ടായ്മ; ചിത്രങ്ങൾ കാണാം
അതേസമയം യാത്രക്കാരിൽ ആരോ പകർത്തിയ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.