ഓർമ്മപുതുക്കലുമായി ഒരു സൗഹൃദകൂട്ടായ്മ; ചിത്രങ്ങൾ കാണാം
										
										
										
											November 25, 2019										
									
								 
								‘സൗഹൃദത്തിന് എന്നും ചെറുപ്പമാണ്’… വെള്ളിത്തിരയിലെ സൗഹൃദത്തിന്റെയും പഴയകാല സിനിമകളുടെയും ഓർമ്മപുതുക്കലുമായി ദക്ഷിണേന്ത്യയിലെ താരങ്ങൾ അണിനിരന്നു… 80 കാലഘട്ടങ്ങളിലെ താരങ്ങളാണ് റീ യൂണിയൻ സംഘടിപ്പിച്ചത്. 2009 മുതൽ ആരംഭിച്ച ഈ കൂടിച്ചേരലിന് ഇത്തവണ വേദിയായത് തെലുങ്ക് താരം ചിരഞ്ജീവിയുടെ വീടാണ്.

മോഹൻലാൽ, ശോഭന, ജയറാം, ഖുശ്ബു, സുഹാസിനി, പ്രഭു, റഹ്മാൻ, നാഗാർജുന, ശരത് കുമാർ, രാധിക, രേവതി, ലിസ്സി, അംബിക, സുമലത തുടങ്ങി നിരവതി താരനിരകൾ അണിനിരന്നു.

പാട്ടും നൃത്തവും മിമിക്രിയുമൊക്കെയായി അരങ്ങേറിയ ആഘോഷ രാവിന്റെ ചിത്രങ്ങൾ കാണാം..









