ജാക്കിച്ചാൻ, ബ്രൂസ്‌ലി ചിത്രങ്ങളിൽ നിന്നും പ്രചോദനം; എബ്രിഡ് ഷൈൻ ഒരുക്കുന്ന ആക്ഷൻ ചിത്രം ‘കുങ്ഫു മാസ്റ്റർ’.

November 17, 2019

കാളിദാസ് ജയറാമിനെ നായകനാക്കി എബ്രിഡ് ഷൈൻ ഒരുക്കിയ ചിത്രമാണ് ‘പൂമരം’. കലോത്സവ വേദികളെ വേറൊരു ആംഗിളിൽ അവതരിപ്പിച്ച ചിത്രമായിരുന്നു ‘പൂമരം’. ‘പൂമര’ത്തിനു ശേഷം എബ്രിഡ് ഷൈൻ വീണ്ടും സംവിധാനം ചെയ്യാനൊരുങ്ങുകയാണ്. ‘കുങ്ഫു മാസ്റ്റർ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം അടുത്ത വര്ഷം ജനുവരിയിൽ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ആക്ഷന് പ്രാധാന്യം നൽകി ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഹിമാലയത്തിലാണ്. ഹിമാലയൻ താഴ്‌വരകളിൽ ചിത്രീകരണം നടക്കുമെന്നാണ് സൂചന. ജിജി സ്കറിയ, നീത പിള്ള എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാനതാരങ്ങള്‍.

Read More:ജഗതി ശ്രീകുമാറിന്റെ മകൾ ശ്രീലക്ഷ്മി വിവാഹിതയായി

ചില ജാക്കിചാൻ, ജെറ്റ്ലി, ബ്രൂസ്‍ലി സിനിമകളിൽ നിന്നുള്ള പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടാണ് ഈ ചിത്രം ഒരുക്കുന്നതെന്നാണ് എബ്രിഡ് ഷൈൻ പുതിയ സിനിമയെ കുറിച്ച് പറയുന്നത്. ചിത്രത്തിനായി ഛായാഗ്രഹണം ചെയ്യുന്നത് സംവധായകൻ മേജ‍ർ രവിയുടെ മകൻ അ‍‍‍ര്‍ജുനാണ്. ഫുള്‍ ഓൺ ഫ്രെയിംസിന്‍റെ ബാനറിൽ ഷിബു തെക്കുംപുറമാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാവ്.