‘എന്റെ വീടിനു തീപിടിച്ച് ഇറങ്ങിയോടേണ്ടി വന്നാലും അതും ഞാൻ കയ്യിലെടുക്കും’- അഹാനയുടെ ഹൃദയഹാരിയായ കുറിപ്പ്

November 27, 2019

ജീവിതത്തിലെ മനോഹര സംഭവങ്ങൾ അതിസുന്ദരമായ എഴുതി ആരാധകരുമായി പങ്കുവെയ്ക്കാറുള്ള നടിയാണ് അഹാന കൃഷ്ണ. പലപ്പോഴും അഹാനയുടെ എഴുത്തുകൾ ഒരുപാട് പ്രശംസിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോൾ മറ്റൊരു കുറിപ്പ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുകയാണ് അഹാന. കണ്ണാടിക്ക് മുന്നിൽ ഒരുപാട് സമയം ചിലവഴിക്കുന്നതിനെ കുറിച്ച് ജിമ്മിലെ സുഹൃത്തുക്കളുടെ കമന്റ്റ് പങ്കുവെച്ചാണ് അഹാനയുടെ കുറിപ്പ്.

‘ജിമ്മിലെ എന്റെ സുഹൃത്തുക്കൾ എപ്പോഴും പരാതിപ്പെടാറുണ്ട് , ഞാൻ വർക്ക് ഔട്ട് സമയത്ത് ഇരുപതു മിനിറ്റിലധികം കണ്ണാടിക്ക് മുന്നിൽ എന്നെത്തന്നെ നോക്കി നിൽക്കുന്നതിനെ കുറിച്ച്. ഞാൻ എന്റെ അമ്മയോട് അങ്ങനെ നോക്കി നിക്കുന്നത് ഒരു പ്രശ്‌നമാണോ എന്ന് ചോദിച്ചു. അപ്പോൾ അമ്മ എന്നെ കുറിച്ച് എഴുതാറുണ്ടായിരുന്ന ഒരു ഡയറി  കാണിച്ചു. 1997 ൽ എഴുതിയ ഒരു കുറിപ്പായിരുന്നു അത്. അതായത് 1997 ഒക്ടോബർ 8ന്. എനിക്ക് രണ്ടു വയസാകുന്നതിനു കുറച്ച് ദിവസങ്ങൾക്ക് മുൻപ്..

 

View this post on Instagram

 

My friends at the Gym might complain of the fact , that I spend around 20 minutes of my work-out time .. simply looking at myself in the mirror. I asked my Mom if it was a problem. And she simply took out a diary , in which she used to write about me .. right from the time I was born to around 1997. So she picked up a particular page from the 8th of October , 1997 .. precisely 5 days before I turned 2. Kindly give more attention to the second paragraph. Innnn case you can’t read my Mom’s hand-writing .. it says … “Daily Ammu changes her dress at least 20 times. She is forever admiring herself in the mirror.” See ? Thankyou Mama for writing about me. If my house caught fire , and I had to get out of it and make sure I carry the most precious 2 or 3 things .. this would always be 1 of it ✨

A post shared by Ahaana Krishna (@ahaana_krishna) on

‘ദിവസവും അമ്മു 20 തവണ വസ്ത്രം മാറ്റും. എപ്പോഴും കണ്ണാടിക്ക് മുന്നിലാണ് അവൾ’. എന്നെ കുറിച്ച് എഴുതിയതിനു നന്ദി അമ്മേ.. ഇനി എന്റെ വീടിനു തീപിടിച്ച് ഇറങ്ങിയോടേണ്ടി വന്നാലും കയ്യിൽ എടുക്കുന്ന ഒന്ന് രണ്ടു വസ്തുക്കളിൽ ഇതുമുണ്ടാകും’.

Read More:വിജയ് സേതുപതി ബോളിവുഡിലേക്ക്- അരങ്ങേറ്റം അമീർഖാനൊപ്പം ‘ലാൽ സിംഗ് ഛദ്ദ’യിൽ

വളരെ ഹൃദയഹാരിയായ ഈ കുറിപ്പ് അഹാനയുടെ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. മലയാള സിനിമയിലെ നിറ സാന്നിധ്യമാകുകയാണ് അഹാന. അഹാനയ്‌ക്കൊപ്പം സിനിമയിൽ ഏറ്റവും ഇളയ സഹോദരിയും തിളങ്ങിയിരുന്നു. ഇപ്പോൾ മറ്റൊരു സഹോദരിയായ ഇഷാനിയും ‘വൺ’ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ അരങ്ങേറ്റം കുറിക്കുകയാണ്.