പണി പൂർത്തിയാകാത്ത കെട്ടിടത്തിൽ കണ്ട അന്യഗ്രഹജീവികൾ..!; ലക്ഷക്കണക്കിന് ആളുകൾ കണ്ട വീഡിയോയ്ക്ക് പിന്നിലെ രഹസ്യമിതാണ്

November 19, 2019

കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ് അന്യഗ്രഹ ജീവികളെ കണ്ടെത്തി എന്ന തരത്തിൽ ഒരു വീഡിയോ. എന്നാൽ ഈ വീഡിയോയ്ക്ക് പിന്നിലെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് വിദഗ്ധർ.

2017 മുതൽ സമൂഹമാധ്യമങ്ങളിൽ വൈറലായതാണ് ഈ വീഡിയോ. പണിപൂർത്തിയാകാത്ത ഒരു കെട്ടിടത്തിന്റെ മുകളിൽ കാണുന്ന മൂന്ന് ജീവികളെയാണ് വീഡിയോയിൽ കാണുന്നത്. ആന്ധ്രാപ്രദേശിലാണ് സംഭവം. രൂപത്തിൽ അന്യഗ്രഹ ജീവികളോട് സാദൃശ്യമുള്ള ഇവ വെള്ളിമൂങ്ങയുടെ കുഞ്ഞുങ്ങളാണെന്നും ഇതിൽ ആശങ്ക വേണ്ടെന്നുമാണ് അധികൃതർ വെളിപ്പെടുത്തിയിരിക്കുന്നത്. ഇത് പറഞ്ഞുകൊണ്ടുള്ള ഒരു ട്വിറ്ററാണ് ഇപ്പോൾ വീണ്ടും സമൂഹമാധ്യമങ്ങളിൽ സജീവമാകുന്നത്.

Read also:‘ഞാൻ മാനസികമായി ആകെ തകർന്നു പോയി.. ആ സ്ത്രീ പൂർണ്ണഗർഭിണിയായിരുന്നു’; ഹൃദയംതൊട്ട് ഒരു കെഎസ്ഇബി ഉദ്യോഗസ്ഥന്റെ കുറിപ്പ്

ഡാനിയേൽ ഹോളണ്ട് എന്ന വ്യക്തിയുടെ ട്വിറ്റർ അക്കൗണ്ടിലാണ് ഇത് വെളിപ്പെടുത്തിയിരിക്കുന്നത്. നവംബർ 14 ആം തിയതി പുറത്തുവിട്ട ഈ വീഡിയോ ഇതിനോടകം നിരവധിയാളുകൾ കണ്ടുകഴിഞ്ഞു.