വിധിയുടെ വെല്ലുവിളിയില്‍ നിന്നും അതിജീവനം സ്വപ്‌നം കാണുന്ന ഈ കുരുന്നിന് സഹായമൊരുക്കാം

November 6, 2019

മഹാരോഗങ്ങളോട് പോരാടുന്ന അനേകര്‍ക്ക് മുമ്പില്‍ അലിവിന്റെ വേദി ഒരുക്കുകയാണ് ഫ്‌ളവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന അനന്തരം പരിപാടി. രോഗാവസ്ഥയില്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് അനേകരാണ് സഹായങ്ങള്‍ വാഗ്ദാനം ചെയ്യുന്നത്. ഒരുപാട് പേര്‍ക്ക് പുത്തന്‍ പ്രതീക്ഷകളും സ്വപ്‌നങ്ങളും നല്‍കുന്നുണ്ട് അനന്തരം പരിപാടി.

നന്മ വറ്റാത്ത സുമനസ്സുകളുടെ സഹായത്തിനായി കാതോര്‍ത്തിരിക്കുകയാണ് അല്‍ഫോണ്‍സ മാത്യൂസ് എന്ന കുരുന്ന്. വയനാട്ടിലെ പുല്‍പ്പള്ളിയാണ് അല്‍ഫോണ്‍സയുടെ സ്വദേശം. ഏഴ് വയസ്സുമാത്രം പ്രായമുള്ള ഈ ബാല്യം മഹാരോഗത്തോട് അനുദിനം പോരാടുകയാണ്.

നട്ടെല്ലിന് ഉള്ളിലുണ്ടാകേണ്ട സുഷ്മ്ന നാഡി നട്ടെല്ലിന് പുറത്തായിരുന്നു ജനിച്ചതുമുതല്‍ക്കെ ഈ കുട്ടിക്ക്. മകള്‍ രോഗിയാണെന്ന് അറിഞ്ഞതോടെ പിതാവ് അല്‍ഫോണ്‍സയെ ഉപേക്ഷിച്ചു. അമ്മ റീനയാണ് അൽഫോൺസയ്ക്ക് തുണ. സാമ്പത്തിക ബുദ്ധിമുട്ടുമൂലം മൂന്നാം വയസ്സില്‍ പൂര്‍ത്തിയാക്കേണ്ട ശസ്ത്രക്രിയ ഏഴ് വയസ്സുകഴിഞ്ഞിട്ടും നടത്താന്‍ കഴിഞ്ഞിട്ടില്ല അല്‍ഫോണ്‍സയ്ക്ക്.

നട്ടെല്ല് വളഞ്ഞ്, ശ്വാസകോശം ചുരുങ്ങി അപകടാവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ് ഈ കുരുന്നു ബാല്യം. ഈ രോഗാവസ്ഥയില്‍ നിന്നും മുക്തിനേടാന്‍ ശസ്ത്രക്രിയ മാത്രമാണ് ഏകമാര്‍ഗ്ഗം. ആരും തുണയില്ലാത്ത അല്‍ഫോണ്‍സയും അമ്മയും കാത്തിരിക്കുകയാണ് നന്മ വറ്റാത്ത സുമനസ്സുകളുടെ സഹായത്തിനായി.

ബാങ്ക് ഡീറ്റെയില്‍സ്

NAME: FLOWERS FAMILY CHARITABLE SOCIETY

BANK:PUNJAB NATIONAL BANK

ACCOUNT NO: 4291002100013564

BRANCH: KATHRIKADAVU,ERNAKULAM

IFSC CODE: PUNB0429100

ACCOUNT TYPE: CURRENT A/C