വിയന്നയിൽ അവധിക്കാലമാഘോഷിച്ച് പ്രണയപൂർവം ആസിഫ് അലിയും ഭാര്യയും
പ്രണയനിമിഷങ്ങൾ വിയന്നയിൽ ആഘോഷമാക്കുകയാണ് ആസിഫ് അലിയും ഭാര്യ സമയും. യാത്രയ്ക്കിടയിലെ സുന്ദര നിമിഷങ്ങൾ സമ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നുമുണ്ട്. ആസിഫിനും സമയ്ക്കുമൊപ്പം സുഹൃത്തും നടനുമായ ഗണപതിയുമുണ്ട്.
ആസിഫും സമയും വിവാഹിതരായത് 2013ലാണ് . അന്ന് മുതൽ ആസിഫിന്റെ എല്ലാ യാത്രകളിലും സമ ഒപ്പമുണ്ടാകും. കുടുംബ ജീവിതത്തിനു വളരെയേറെ പ്രാധാന്യം കൊടുക്കുന്നയാളാണ് ആസിഫ് അലി. യാത്രയോടും സുഹൃത്തുക്കളോടും വളരെ അടുപ്പമുള്ള ആസിഫ് യാത്ര പോകാമെന്നു പറയുമ്പോൾ തന്നെ സമ ആസിഫിന്റെ സുഹൃത്തുക്കളെയും കുടുംബത്തെയുമൊക്കെ യാത്രയ്ക്കായി റെഡിയാക്കും. ആ മാനസിക അടുപ്പം ഈ ചിത്രങ്ങളിലും കാണാം.
ഇപ്പോൾ നടൻ ഫഹദ് ഫാസിലും നസ്രിയയും അവധിയാഘോഷത്തിലാണ്. അവർ പങ്കുവെച്ച ചിത്രത്തിനു താഴെ താനും ഉടനെ അങ്ങോട്ട് എത്തുമെന്ന് ഗണപതി അറിയിച്ചിരുന്നു.
Read More:കാലിൽ മുറിവ്: മെഡിക്കൽ ഷോപ്പിലെത്തി മരുന്ന് വാങ്ങി ഒരു കുരങ്ങൻ, വൈറൽ വീഡിയോ
View this post on Instagram
#Asifikka #Zamaitha❤️❤️ @mridulmnair @ganapathisp_official @zama_asifali ??