ലെഹങ്കയിൽ അതിസുന്ദരിയായി ഭാവന; രാജകീയ പ്രൗഢിയിൽ ചിത്രങ്ങൾ

November 27, 2019

ഏതുവേഷമണിഞ്ഞാലും അതി സുന്ദരിയാണ് ഭാവന. വിവാഹ ശേഷ കൂടുതൽ സുന്ദരിയായി എന്നും പറയാം. ഇപ്പോൾ വയലറ്റ് നിറത്തിലുള്ള ലെഹങ്കയിൽ രാജകുമാരിയെ പോലെ തിളങ്ങുകയാണ് ഭാവന. ലേബലം ഡിസൈൻ ചെയ്ത ലെഹങ്കയായണിഞ്ഞ ഭാവനയുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുകയാണ്.

ഒരിടവേളയ്ക്ക് ശേഷം ചലച്ചിത്ര രംഗത്ത് മടങ്ങിയെത്തിയിരിക്കുകയാണ് ഭാവന. ’99’ എന്ന കന്നഡ സിനിമയാണ് ഭാവനയുടെ ഏറ്റവും പുതിയ ചിത്രം. തീയറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ’96’ എന്ന തമിഴ് ചിത്രത്തിന്റെ റീമേക്കാണ് 99. തമിഴില്‍ വിജയ് സേതുപതിയും തൃഷയുമായിരുന്നു കേന്ദ്ര കഥാപാത്രങ്ങളായെത്തിയത്. ചിത്രത്തിന്റെ കന്നട റീമേക്കില്‍ ഭാവനയും ഗണേഷുമാണ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. 99 എന്ന ചിത്രത്തിലെ ഗാനങ്ങളും മികച്ച സ്വീകാര്യത നേടിയിരുന്നു.