‘പാലോം പാലോം നല്ല നടപ്പാലോം’ പാടി അച്ഛന്റെ കയ്യുംപിടിച്ച് പാലം കടക്കുന്ന കുരുന്ന്: വൈറല്‍ വീഡിയോ

November 13, 2019

കൊച്ചു കുട്ടികളുടെ പാട്ടിനു വലിയ ആരാധകരാണ് സമൂഹ മാധ്യമങ്ങളിൽ ഉള്ളത്. കുസൃതി നിറച്ച് അവർ പാടുമ്പോൾ കേൾക്കുന്ന സുഖം മറ്റൊന്നിനുമുണ്ടാകില്ല. അടുത്തിടെ മോഹൻലാൽ ഫാനായ ഒരു വയസുകാരിയുമൊക്കെയാണ് താരങ്ങളായതെങ്കിൽ ഇന്ന് ഒരു കുട്ടിപ്പാട്ടുകാരിയാണ് താരം.

അച്ഛന്റെ കയ്യും പിടിച്ച് പാലം കടക്കുകയാണ് കൊച്ചു മിടുക്കി. ഒപ്പം പാടുന്നതാവട്ടെ ‘പാലോം പാലോം നല്ല നടപ്പാലോം…  അച്ഛന്റെ കയ്യും പിടിച്ച് നടക്കണ നേരം…’ എന്ന നാടൻ പാട്ട്. എന്തായാലും പാട്ടും കുട്ടിയും സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു.

കുട്ടികളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കാനും ലോകത്തെ അറിയിക്കാനും സമൂഹമാധ്യമങ്ങൾ വലിയൊരു വേദി തന്നെയാണ് ഒരുക്കുന്നത്. ഇങ്ങനെ പ്രസിദ്ധരായ ഒട്ടേറെ താരങ്ങളുമുണ്ട്.

Read More:6 പതിറ്റാണ്ടിന്റെ സംഗീത വസന്തത്തിന് പിറന്നാൾ; സുശീലാമ്മയ്ക്ക് സംഗീത സമ്മാനവുമായി ശ്വേതയും 21 ഗായകരും

കുട്ടികളുടെ രസകരമായ സംഭാഷണങ്ങളും പാട്ടും ഡാൻസുമൊക്കെ നിമിഷ നേരം കൊണ്ടാണ് വൈറലാകുന്നത്. കാരണം കുഞ്ഞുങ്ങളുടെ പ്രകടനങ്ങളോട് എന്നും വലിയ ഇഷ്ടമാണ് ആളുകൾക്ക്.