ഇതാണ് പൃഥ്വിയുടെ ‘ഡ്രൈവിങ് ലൈസൻസ്’; മേക്കിങ് വീഡിയോ

November 19, 2019

പൃഥ്വിരാജ് സുകുമാരൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘ഡ്രൈവിങ് ലൈസന്‍സ്’. ജീന്‍ പോള്‍ ലാല്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. സിനിമയ്ക്കുവേണ്ടിയുള്ള പൃഥ്വിരാജിന്റെ ലുക്കും ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടുന്നുണ്ട്. ‘ഡ്രൈവിങ് ലൈസന്‍സ്’ എന്ന സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. ചിത്രം ക്രിസ്മസിനോട് അനുബന്ധിച്ച് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. ഇപ്പോഴിതാ ചിത്രത്തിന്റെ മേക്കിങ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

ആഡംബര കാറുകളോട് അതിയായ പ്രിയമുള്ള ഒരു സൂപ്പര്‍ സ്റ്റാറായാണ് ചിത്രത്തില്‍ പൃഥ്വിരാജ് എത്തുക എന്നാണ് സൂചന. സച്ചിയാണ് ‘ഡ്രൈവിങ് ലൈസന്‍സ്’ എന്ന സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിനൊപ്പം മാജിക് ഫ്രയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ സഹ നിര്‍മ്മാതാവാണ്. അലക്‌സ് ജെ പുളിക്കലാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. രതീഷ് രാജാണ് എഡിറ്റര്‍.

Read more:“ആയിരം വട്ടം പോതും എന്നുറക്കെ പറയണമെന്നുണ്ടായിരുന്നു… പറ്റിയില്ല, കാരണം…” സീമയെക്കുറിച്ച് ഹൃദയംതൊടുന്ന കുറിപ്പുമായി വിധു

സുരാജ് വെഞ്ഞാറമൂടും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. പൃഥ്വിരാജ് നിര്‍മാതാവും നായകനുമാകുന്ന രണ്ടാമത്തെ ചിത്രം എന്ന പ്രത്യേകതയുമുണ്ട് ‘ഡ്രൈവിങ് ലൈസന്‍സി’ന്. ‘നയണ്‍ (9)’ ആയിരുന്നു താരം നിര്‍മാതാവും നായകനുമായെത്തിയ ആദ്യ ചിത്രം.

അതേസമയം പൃഥ്വിയുടേതായി വെള്ളിത്തിരയിൽ അവസാനം എത്തിയ ചിത്രം ‘ബ്രദേഴ്‌സ് ഡേ’ ആണ്. ഷാജോൺ സംവിധാനം നിർവഹിച്ച ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് തിയേറ്ററുകളിൽ നിന്നും ലഭിച്ചത്. പ്രായാഗ മാര്‍ട്ടിന്‍, മിയ, മഡോണ, ഐശ്വര്യ ലക്ഷ്മി, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, വിജയ രാഘവന്‍ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. മാജിക്ക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് ചിത്രത്തിന്റെ നിര്‍മ്മാണം. കലാഭവന്‍ ഷാജോണാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും.

താരത്തിന്റേതായി അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുന്ന ചിത്രമാണ് ‘അയ്യപ്പനും കോശിയും’, ആടുജീവിതം’ എന്നിവ.