ടിക് ടോക്കിനു വെല്ലുവിളിയുമായി ഇൻസ്റ്റഗ്രാം ‘റീൽസ്’
വളരെ പെട്ടെന്നാണ് മറ്റു സമൂഹമാധ്യമങ്ങളുടെയൊക്കെ പ്രചാരം കുറച്ച് ടിക് ടോക്ക് തരംഗമായത്. ലിപ് സിങ്ക് വീഡിയോയുമായെത്തിയ ടിക് ടോക്ക് പിന്നീട് സ്വന്തം ശബ്ദത്തിൽ വീഡിയോ റെക്കോർഡ് ചെയ്യാനുള്ള സംവിധാനവും കൊണ്ട് വന്നു. സിനിമ മോഹിച്ച് നടന്ന ഒട്ടേറെ പേർക്ക് വലിയൊരു അവസരം തന്നെയായിരുന്നു ടിക് ടോക്ക്. ടിക് ടോക്കിന് സമാനമായ ഒട്ടേറെ ആപ്ലിക്കേഷനുകൾ പുറത്ത് വന്നെങ്കിലും അതിനൊന്നും ടിക് ടോക്കിനെ മറികടക്കാൻ സാധിച്ചില്ല.
ഇപ്പോൾ ടിക് ടോക്കിനു വെല്ലുവിളിയുമായി സമാനമായൊരു ആപ്ലിക്കേഷനുമായെത്തുകയാണ് ഇൻസ്റ്റഗ്രാം. ഇൻസ്റ്റഗ്രാം ‘റീൽസ്’ എന്ന പേരിൽ എത്തുന്ന ആപ്ലിക്കേഷനിൽ പതിനഞ്ചു സെക്കൻഡ് ദൈർഘ്യത്തിൽ ലിപ് സിങ്ക് വീഡിയോ റെക്കോർഡ് ചെയ്യാനുള്ള സംവിധാനമാണുള്ളത്.
വിവിധ തരത്തിലുള്ള എഡിറ്റിംഗ് ഉപകരണങ്ങളും എഫക്ടുകളും ഉപയോഗിച്ച് വളരെ നല്ല വീഡിയോകൾ റീൽസിൽ ഫലപ്രദമാണ്. സ്വന്തം ഇഷ്ടങ്ങൾക്കനുസരിച്ച് വീഡിയോ സൃഷ്ടിക്കാനും സാധിക്കും. എന്നാൽ ഇന്ത്യയിൽ ഇപ്പോൾ റീൽസ് പ്രചാരത്തിൽ ഇല്ല. ബ്രസീലിൽ മാത്രമാണ് ഇപ്പോൾ റീൽസ് പ്രചാരത്തിലുള്ളത്.
Read More:‘ജനുവരി വരെ വിരമിക്കലിനെക്കുറിച്ച് ചോദിക്കരുത്’- എം എസ് ധോണി
ഇന്ത്യയിൽ ഉടനെ റീൽസ് എത്തിക്കാനുള്ള ഉദ്ദേശവും ഇൻസ്റ്റഗ്രാമിന് ഇല്ല. കാരണം ഇന്ത്യയിലും അമേരിക്കയിലും ടിക് ടോക്കിനുള്ള വലിയ പ്രചാരം തന്നെ. ടിക് ടോക്കിനു വലിയ മാർക്കറ്റ് ഉള്ള ഇന്ത്യയിലും അമേരിക്കയിലും ഇനിയും റീൽസ് എത്താൻ സമയമെടുക്കും.