വീണ്ടുമൊരു ‘ഒടിയൻ’- ‘ഇരവിലും പകലിലും ഒടിയൻ’ ട്രെയ്‌ലർ പങ്കുവെച്ച് മോഹൻലാൽ

November 20, 2019

‘ഒടിയൻ’ എന്ന ശ്രീകുമാർ മേനോൻ ചിത്രത്തിന് പിന്നാലെ ‘ഇരവിലും പകലിലും ഒടിയൻ’ എന്ന ഡോക്യുമെന്ററി വരുന്നതായി മോഹൻലാൽ തന്നെയായിരുന്നു ആരാധകരെ അറിയിച്ചത്. ‘ഒടിയൻ’ സങ്കല്പത്തിന്റെ നിഗൂഢതകളും കഥകളും പങ്കുവെച്ച ‘ഒടിയനു’ ശേഷം ഡോക്യുമെന്ററിയ്ക്കായും ആരാധകർ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. ഗോവയിൽ ആരംഭിച്ച അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പ്രദർശനത്തിന് ഒരുങ്ങുകയാണ് ഈ ഡോക്യുമെന്ററി.

‘ഇരവിലും പകലിലും ഒടിയൻ’ എന്ന ഡോക്യുമെന്ററിയുടെ ട്രെയ്‌ലർ പങ്കുവെച്ചിരിക്കുകയാണ് മോഹൻലാൽ. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മോഹൻലാൽ ട്രെയ്‌ലർ പങ്കുവെച്ചത്. രാജ്യാന്തര പുരസ്‌കാര മേളയിലെ പനോരമ വിഭാഗത്തിലേക്കാണ് ഡോക്യുമെന്ററി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

Read More:‘പാർട്ണർ ഇൻ ക്രൈം..ഇതാരാണെന്ന് പറയൂ’- ആരാധകരോട് വിരാട് കോലി

നവംബർ 23ന് 11.30 നാണ് ഡോക്യുമെന്ററി പ്രദർശനം.  ടി. അരുൺകുമാർ ആണ് രചന. ഡോക്യുമെന്ററിയുടെ ഗവേഷണവും സംവിധാനവും നോവിന്‍ വാസുദേവ് ആണ്. അനന്ദ ഗോപാല്‍ ആണ് ഛായാഗ്രഹണം.  എഡിറ്റിംഗ് സുജിര്‍ ബാബു.  നിര്‍മ്മാണം ല പ്രൊഡക്ഷന്‍സ് നിർവഹിച്ചിരിക്കുന്നു.