“ഇതാണ് വെളുക്കാന്‍ തേച്ചത് പാണ്ടായെന്ന് പറയുന്നത്”; ജാക്ക് ആന്‍ഡ് ഡാനിയലിലെ രസകരമായ രംഗം
തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് ജനപ്രിയ നായകന് ദിലീപ് പ്രധാന കഥാപാത്രമായെത്തുന്ന ‘ജാക്ക് ആന്‍ഡ് ഡാനിയല്‍’ എന്ന ചിത്രം. മികച്ച ഒരു ഫാമിലി എന്റര്‍ടെയ്നറാണ് ‘ജാക്ക് ആന്‍ഡ് ഡാനിയല്‍’. ഒട്ടേറെ ചിരി മുഹൂര്‍ത്തങ്ങളും ചിത്രത്തില്‍ ഇടം നേടിയിട്ടുണ്ട്. ഇപ്പോഴിതാ ചിത്രത്തിലെ രസകരമായ ഒരു രംഗം പുറത്തിവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ദിലീപും സൈജു കുറുപ്പും അശോകനുമാണ് ഈ രംഗത്തിലുള്ളത്. ഈ മാസം 15-നാണ് ‘ജാക്ക് ആന്‍ഡ് ഡാനിയല്‍’ പ്രദര്‍ശനത്തിനെത്തിയത്.
ദിലീപിനൊപ്പം തമിഴകത്തെ സൂപ്പര്‍ താരം അര്‍ജുനും ‘ജാക്ക് ആന്‍ഡ് ഡാനിയല്‍’ എന്ന സിനിമയില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നുണ്ട്. എസ്എല്‍ പുരം ജയസൂര്യയാണ് ചിത്രത്തിന്റെ സംവിധാനം. ജയസൂര്യ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും. ‘ഞാന്‍ പ്രകാശന്’ എന്ന സിനിമയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ അഞ്ജു കുര്യനാണ് ചിത്രത്തില്‍ നായികയായെത്തുന്നത്.
പീറ്റര്‍ ഹെയ്ന്റെ ആക്ഷന്‍ രംഗങ്ങള്‍ ചിത്രത്തിലുണ്ട്. അതേസമയം 2007 ല്‍ തിയേറ്ററുകളിലെത്തിയ സ്പീഡ് ട്രാക്കിനു ശേഷം ദിലീപും എസ് എല്‍ പുരം ജയസൂര്യയും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ജാക്ക് ആന്‍ഡ് ഡാനിയലിനുണ്ട്. തമീന്‍സ് ഫിലിംസിന്റെ ബാനറില്‍ ഷിബു കമല്‍ തമീന്‍സാണ് ‘ജാക്ക് ആന്‍ഡ് ഡാനിയലി’ന്റെ നിര്‍മാണം. ഷാന്‍ റഹ്മാന്, ഗോപി സുന്ദര്‍ എന്നിവരാണ് ജാക്ക് ആന്‍ഡ് ഡാനിയലിന്റെ സംഗീത സംവിധാനം. ജോണ്‍കുട്ടിയാണ് സിനിമയുടെ ചിത്രസംയോജനം നിര്‍വഹിക്കുന്നത്.