ഇനിയാണ് കഥ തുടങ്ങുന്നത്- രണ്ടാം ഭാഗത്തിലും അവസാനിക്കാതെ ‘കഹാനി’ക്ക് മൂന്നാം ഭാഗമെത്തുന്നു

November 25, 2019

വിദ്യ ബാലനെ നായികയാക്കി സുജയ് ഘോഷ് സംവിധാനം ചെയ്ത ചിത്രമാണ് ‘കഹാനി’. വിദ്യ ബാലന് വലിയ അംഗീകാരങ്ങൾ നേടിക്കൊടുത്ത ചിത്രം കൂടിയാണിത്. മൂന്നു ദേശിയ പുരസ്കാരങ്ങൾ വരെ ‘കഹാനി’ സ്വന്തമാക്കിയിരുന്നു. കാണാതായ ഭർത്താവിനെ തേടിയെത്തിയ ഗർഭിണിയുടെ വേഷമാണ് വിദ്യ ബാലൻ അവതരിപ്പിച്ചത്.

ആദ്യ ഭാഗത്തിന്റെ ഗംഭീര വിജയത്തിന് പിന്നാലെ ‘കഹാനി 2′: ദുർഗ റാണി സിംഗ്’ എന്ന രണ്ടാം ഭാഗവും എത്തി. എന്നാൽ ഇനിയും തീരുന്നില്ല കഥ എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കഥയ്ക്ക് മുൻപുള്ള കഥയുമായി ‘കഹാനി’ക്ക് പ്രീക്വൽ വരുന്നു എന്നാണ് റിപ്പോർട്ടുകൾ.

ഇപ്പോൾ ഹ്യുമൻ കമ്പ്യൂട്ടർ ആയ ശകുന്തള ദേവിയുടെ ജീവിതകഥയിലാണ് വിദ്യ ബാലൻ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഇതിനു പിന്നാലെ ‘കഹാനി 3’ യിലേക്ക് കടന്നേക്കുമെന്നാണ് സൂചനകൾ.

Read More:‘ഒരു കത്തെഴുതാൻ പ്രേരിപ്പിച്ചത് മറ്റൊന്നുമല്ല, ഒരു സിനിമ കണ്ടു; എന്റെ മകൻ അഭിനയിച്ച സിനിമ തന്നെയാണ്- ‘ഹാപ്പി സർദാറി’നെ കുറിച്ച് ജയറാമിന്റെ കുറിപ്പ്

വിദ്യ വെങ്കിടേശ്വരൻ ബാഗ്‌ച്ചി എന്ന കഥാപാത്രം  ഗർഭിണി വേഷം കെട്ടി പ്രതികാരം ചെയ്യാൻ നടക്കുന്നതിനു പിന്നിലെ അടിസ്ഥാന കഥയാകും ‘കഹാനി 3’ പറയുക എന്ന് സൂചിപ്പിക്കുന്നു.