‘എന്റെ ഖൽബിന്റെ മിടിപ്പുകൾ’- ഷെയ്ൻ നിഗം ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ
സാജിദ് യഹിയ സംവിധാനം ചെയ്യുന്ന ‘ഖൽബ്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. ഷെയ്ൻ നിഗം അഭിനയിക്കുന്ന ചിത്രത്തിന്റെ പോസ്റ്റർ ടൊവിനോ തോമസും കുഞ്ചാക്കോ ബോബനും ചേർന്നാണ് ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടത്. ‘ഇടി’, ‘മോഹൻലാൽ’ എന്നീ ചിത്രങ്ങൾക്ക് ശേഷം സാഹിദ് യഹിയ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ‘ഖൽബ്’.
മനുഷ്യബന്ധങ്ങളുടെയും പ്രണയത്തിന്റെയും സൗഹൃദത്തിന്റെയുമൊക്കെ കഥയാണ് ‘ഖൽബ്’ പങ്കുവെക്കുന്നതെന്ന് സാജിദ് യഹിയ വ്യക്തമാക്കുന്നു. പോസ്റ്ററിൽ ഷെയ്നിന്റെ ഒരു ഷാഡോ ചിത്രമാണുള്ളത്. ‘നിന്നിൽ തുടങ്ങി നിന്നിൽ ഒടുങ്ങാൻ ഒരുങ്ങുന്ന എന്റെ ഖൽബിന്റെ മിടിപ്പുകൾ’ എന്നാണ് പോസ്റ്ററിൽ നൽകിയിരിക്കുന്ന വാചകം.
Read More:‘നീയാണെന്റെ ലോകം’- ആരാധ്യയുടെ എട്ടാം പിറന്നാൾ ഗംഭീരമാക്കി ഐശ്വര്യ റായ്
ഇപ്പോൾ പ്രണയം ആഴത്തിൽ അവതരിപ്പിക്കാൻ കഴിവുള്ള നടന്മാരിൽ ഒരാളാണ് ഷെയ്ൻ നിഗം. രണ്ടു വർഷത്തെ അധ്വാനമാണ് ഈ ചിത്രമെന്നും സാജിദ് യഹിയ പറയുന്നു. അതിനു കൂട്ടായി നിന്ന അച്ഛന് നന്ദിയും സാജിദ് അറിയിക്കുന്നുണ്ട്.ചെറിയ പെരുന്നാളിനാണ് ഖൽബ് റിലീസ് ചെയ്യാനുദ്ദേശിക്കുന്നത്.
കഴിഞ്ഞ ദിവസം ഖൽബിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വരുമെന്നറിയിച്ച് ഒരു വീഡിയോ ഷെയ്ൻ പങ്കുവെച്ചിരുന്നു. ചിത്രം സാജിദ് യഹിയയുടെ തന്നെ നിര്‍മ്മാണ കമ്പനിയായ സിനിമാ പ്രാന്തന് നിര്‍മ്മിച്ച് അര്ജുന് അമരാവതി ക്രിയേഷന്‍സ് അവതരിപ്പിക്കുന്നു.