‘ബിഗില്‍’-ലെ താരത്തിന് നയന്‍താരയുടെ സര്‍പ്രൈസ് സമ്മാനം

November 3, 2019

തിയറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് ബിഗില്‍ എന്ന ചിത്രം. വിജയ് ആണ് ചിത്രത്തില്‍ നായക കഥാപാത്രമായെത്തുന്നത്. നയന്‍താരയാണ് ചിത്രത്തിലെ വിജയ് യുടെ നായിക. ഇപ്പോഴിതാ താരം ബിഗിലിലെ സഹതാരത്തിന് സര്‍പ്രൈസായി ഒരു പിറന്നാള്‍ സമ്മാനം നല്‍കിയിരിക്കുകയാണ്.

ബിഗിലിലെ തെന്‍ട്രല്‍ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അമൃത അയ്യരായിരുന്നു ഈ കഥാപാത്രത്തെ അവതരിപ്പിച്ചത് . അടുത്തിടെയാണ് ബിഗില്‍ ടീമിനൊപ്പം അമൃത പിറന്നാള്‍ ആഘോഷിച്ചത്. എന്നാല്‍ പിറന്നാള്‍ ആഘോഷിച്ച ദിവസം നയന്‍താര ടീമിനൊപ്പം ഉണ്ടായിരുന്നില്ല. പിറന്നാല്‍ ദിനം മിസ് ചെയ്ത നയന്‍താര അമൃതയ്ക്കായി ഒരു സ്‌പെഷ്യല്‍ ഗിഫ്റ്റ് നല്‍കി. മനോഹരമായ ഒരു വാച്ചാണ് താരം സമ്മാനിച്ചത്. ഈ സന്തോഷം അമൃത സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്.Read more:നീരജ് മാധവ്- ധ്യാന്‍ ശ്രീനിവാസന്‍- അജു വര്‍ഗീസ്; ‘പാതിരാ കുര്‍ബാന’ ഒരുങ്ങുന്നു

അറ്റിലിയാണ് ബിഗിലിന്റെ സംവിധായകന്‍. ആക്ഷനും സസ്‌പെന്‍സും പ്രണയവും കാല്‍പന്തുകളിയുടെ ആവേശവുമെല്ലാം നിറച്ചാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. നയന്‍ താരയാണ് ചിത്രത്തിലെ നായിക. അറ്റ്‌ലിയാണ് ചിത്രത്തിന്റെ സംവിധാനം. ഈ മാസം 25 മുതലാണ് ബിഗില്‍ തിയറ്ററുകളില്‍ പ്രദര്‍ശനം ആരംഭിച്ചത്. എജിഎസ് എന്റര്‍ടെയ്ന്‍മെന്റ്‌സാണ് ചിത്രത്തിന്റെ നിര്‍മ്മാണം.‘തെറി’, ‘മെര്‍സല്‍’ എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം അറ്റ്‌ലി വിജയ് ടീം ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ബിഗില്‍ എന്ന സിനിമയ്ക്കുണ്ട്. തികച്ചും വിത്യസ്തങ്ങളായ രണ്ട് ഗെറ്റപ്പുകളിലാണ് വിജയ് ചിത്രത്തിലെത്തുന്നത്. സംഗീത മാന്ത്രികന്‍ എആര്‍ റഹ്മാനാണ് ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കുന്നത്. ചിത്രത്തിന്റേതായി പുറത്തിറങ്ങുന്ന ഗാനങ്ങള്‍ക്കും പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിയ്ക്കുന്നത്.