‘എന്നെയൊന്ന് തിരികെ കൊണ്ട് പോകു..’- ഫഹദിനോട് നസ്രിയ

November 19, 2019

മലയാള സിനിമയുടെ താരജോഡികളാണ് ഫഹദ് ഫാസിലും നസ്രിയയും. ജീവിതത്തിലും സിനിമയിലും നായിക നായകന്മാരായ ഫഹദും നസ്രിയയും സിനിമ ഇടവേളകളിൽ വിദേശ യാത്രകളിലാണ് സമയം ചിലവഴിക്കുന്നത്. ഇപ്പോൾ ‘ട്രാൻസ്’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയ നസ്രിയ ഒരു യാത്രയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതാണ് തരംഗമാകുന്നത്.

 

View this post on Instagram

 

Take me back ????-husband ?

A post shared by Nazriya Nazim Fahadh (@nazriyafahadh) on

പ്രാഗിലാണ് ഇരുവരും ഇത്തവണ അവധി ആഘോഷിക്കുന്നത്. അവിടെ നിന്നും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച നസ്രിയയുടെ ഒരു പോസ്റ്റ് ഇങ്ങനെയാണ് ; ‘എന്നെയൊന്നു തിരികെ കൊണ്ടുപോകൂ, ഹസ്ബൻഡ്’. ആരാധകർ ഒന്നടങ്കം ഏറ്റെടുത്ത ചിത്രത്തിനൊപ്പം ഒട്ടേറെ മറ്റു ചിത്രങ്ങളും നസ്രിയ യാത്രയ്ക്കിടയിൽ സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കുന്നുണ്ട്.

 

View this post on Instagram

 

?

A post shared by Nazriya Nazim Fahadh (@nazriyafahadh) on

ഇടയ്ക്ക് ചെറിയൊരു ഇടവേള സിനിമയിൽ നിന്നും നസ്രിയയെടുത്തിരുന്നു. വിവാഹ ശേഷമായിരുന്നു ഈ ഇടവേള. എന്നാൽ ‘കൂടെ’ എന്ന അഞ്ജലി മേനോൻ ചിത്രത്തിലൂടെ പൃഥ്വിരാജിന്റെ സഹോദരിയായി വീണ്ടും നസ്രിയ സിനിമയിലേക്ക് എത്തി. പിന്നീട് നിർമ്മാണരംഗത്തേക്കും കടന്നു നടി.

Read More: ‘പ്രതീക്ഷകള്‍ തകര്‍ന്നു പോകുന്നത് വലിയ വിഷമമുള്ള കാര്യമാണ്’- ‘ജൂതനി’ൽ റിമ കല്ലിങ്കലിന് പകരം മംമ്തയെ തിരഞ്ഞെടുത്തതിന്റെ കാരണം വ്യക്തമാക്കി ഭദ്രൻ

 

View this post on Instagram

 

In the mood for selfies today ???

A post shared by Nazriya Nazim Fahadh (@nazriyafahadh) on

കുറച്ചു നാളുകളായി പ്രേക്ഷകർ കാത്തിരിക്കുന്ന ഫഹദ് ഫാസിൽ ചിത്രമാണ് ‘ട്രാൻസ്’. രണ്ടു വര്‍ഷത്തിലധികമായി അനൗൺസ് ചെയ്ത ചിത്രത്തിലെ വിശേഷങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. ചിത്രത്തിൽ ഫഹദ് ഫാസിലിന്റെ നായികയായി എത്തുന്ന നസ്രിയയുടെ ലുക്ക് വൈറലായിരുന്നു. നാല് ഷെഡ്യൂളുകളിലായി രണ്ട് വർഷത്തിലധികം നീണ്ടുനിന്ന ‘ട്രാൻസ്’ അടുത്തിടെയാണ് ചിത്രീകരണം പൂർത്തിയാക്കിയത്. ചിത്രം ഡിസംബർ 20 ന് തിയേറ്ററുകളിൽ എത്തും.