മമ്മൂട്ടിയുടെ പെൺവേഷത്തിനു പിന്നാലെ ‘ക്രോസ്സ് ഡ്രസിങ് ചലഞ്ചു’മായി നീരജ് മാധവ് 

November 14, 2019

മമ്മൂട്ടിയുടെ പെൺവേഷത്തിലുള്ള ‘മാമാങ്കം’ ലുക്ക് പുറത്ത് വന്നതോടെ ഒരു പുത്തൻ ചലഞ്ചും പിന്നാലെ എത്തിയിരിക്കുകയാണ്. ‘ക്രോസ്സ് ഡ്രസിങ് ചലഞ്ച്’. പുരുഷന്മാർ സ്ത്രീ വേഷത്തിലുള്ള ചിത്രവും സ്ത്രീകൾ പുരുഷവേഷത്തിലുള്ള ചിത്രവും സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യണം. ഈ ചലഞ്ചിനു തുടക്കമിട്ടത് നടൻ നീരജ് മാധവ് ആണ്. നാടോടി നൃത്ത വേഷത്തിലുള്ള ചിത്രം പങ്കുവെച്ചാണ് നീരജ് ചലഞ്ച് ആരംഭിച്ചിരിക്കുന്നത്.

മമ്മൂട്ടിയുടെ സ്ത്രീ വേഷത്തിൽ നിന്നുമാണ് പ്രചോദനമെന്നും നീരജ് പറയുന്നുണ്ട്. നിവിൻ പോളി, ഗീതു മോഹൻദാസ്, മഞ്ജു വാര്യർ, പ്രിയ മണി, കുഞ്ചാക്കോ ബോബൻ, ടൊവിനോ തോമസ് തുടങ്ങിയവരെ ഈ ചലഞ്ചിലേക്ക് ക്ഷണിച്ചിട്ടുമുണ്ട്.

 

View this post on Instagram

 

#crossdressingchallenge Dug up this one from an old photo album. Growing up in Indian culture many of you would’ve had your parents/teachers do this to you at some point of your childhood ? It applies to both girls & boys. Not necessarily as a kid, sometimes you might’ve done it as a grown up too.So come on dig up & upload your old embarrassing pics were you’re dressed like an opposite sex ?. I’m challenging @bajpayee.manoj @pillumani @tovinothomas @kunchacks @ajuvarghese @geetu_mohandas @manju.warrier @nivinpaulyactor @rameshpisharody @actor_jayasurya @rjmithun and everyone else who would like to take it up! Cheers ? PS: This idea was originally proposed by @rjmanju_clubfm after watching @mammootty Sir’s new cover girl look in @vanithaofficial Just giving it a name !

A post shared by Neeraj Madhav (@neeraj_madhav) on


എന്നാൽ, ടൊവിനോ തോമസും, പ്രിയാമണിയും തങ്ങൾ ക്രോസ്സ് ഡ്രസിങ് നടത്തിയിട്ടില്ല എന്ന് വ്യക്തമാക്കി. ഒരു പഴയ ഫോട്ടോ ആൽബത്തിൽ നിന്നും എടുത്ത ചിത്രമാണ് നീരജ് പങ്കുവെച്ചിരിക്കുന്നത്. ചെറുപ്പത്തിൽ ഇങ്ങനെ വസ്ത്രം ധരിക്കേണ്ടി വന്നവരാണ് പൊതുവെ എല്ലാവരും എന്ന് പറഞ്ഞു കൊണ്ടാണ് നീരജ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒരു സുഹൃത്തിന്റെ ഐഡിയ ആണിതെന്നും താൻ ഈ പേരുനൽകിയെന്നേയുള്ളൂ എന്നും നീരജ് പറയുന്നുണ്ട്.

‘മാമാങ്കം’ എന്ന ചിത്രത്തിലാണ് മമ്മൂട്ടി സ്ത്രീ വേഷത്തിൽ എത്തുന്നത്. വളരെ കുറച്ച് സമയം മാത്രമേ സ്ത്രീ വേഷത്തിൽ എത്തുന്നുള്ളുവെങ്കിലും ആളുകൾ ഏറെ കാത്തിരിക്കുന്നത് ആ വേഷപ്പകർച്ച കാണാനായിട്ടാണ്. മൂന്നോളം ലുക്കിലാണ് മാമാങ്കത്തിൽ മമ്മൂട്ടി എത്തുന്നത്.

നവംബർ 21 ന് ചിത്രം തിയേറ്ററുകളിലെത്തും എന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ചിത്രത്തിന്‍റെ റിലീസ് മാറ്റിവെച്ചു. നവംബറിൽ നിന്നും ഡിസംബറിലേക്കാണ് ‘മാമാങ്കം’ റിലീസ് മാറ്റിയത്. ഇപ്പോൾ തീരുമാനിച്ചിരിക്കുന്ന റിലീസ് തീയതി ഡിസംബർ 12 ആണെന്നാണ് ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നത്.

Read More:ആക്ഷൻ രംഗങ്ങളുമായി അമല പോൾ; ‘അതോ അന്ത പറവ പോലെ’ ട്രെയ്‌ലർ

ചരിത്ര പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് ‘മാമാങ്കം’. വള്ളുവനാടിന്റെ ചരിത്രമാണ് ‘മാമാങ്കം’ എന്ന സിനിമയുടെ മുഖ്യ പ്രമേയം. പന്ത്രണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ മലപ്പുറം ജില്ലയിലെ തിരുന്നാവായ മണപ്പുറത്ത് അരങ്ങേറുന്ന മാമാങ്കത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. നിരവധി താരനിരകള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

ശങ്കര്‍ രാമകൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥ. കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിള്ളിയാണ് ചിത്രത്തിന്റെ നിര്‍മ്മാണം. എം ജയചന്ദ്രനാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രമാണ് മാമാങ്കം.