ഇതൊക്കെ എന്ത്..!! അപ്പൂപ്പൻ പുലിയാണ്; വൈറൽ വീഡിയോ

November 13, 2019

പ്രായത്തെ മറന്ന് നൃത്തംചെയ്യുകയും പാട്ടുപാടുകയുമൊക്കെ ചെയ്യുന്ന അപ്പൂപ്പന്മാർക്കും അമ്മൂമ്മമാർക്കുമൊക്കെ നിറഞ്ഞ സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങൾ നൽകാറുള്ളത്. ഇപ്പോഴിതാ പ്രായം വെറും നമ്പർ  മാത്രമാണെന്ന് തെളിയിക്കുന്ന ഒരു അപ്പൂപ്പന്റെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

പ്രായമാകുമ്പോൾ വീടുകളിൽ ഒതുങ്ങിക്കൂടാൻ ആഗ്രഹിക്കുന്നവരാണ് കൂടുതലും. എന്നാൽ പ്രായത്തിന്റെ ബുദ്ധിമുട്ടുകളൊന്നും വകവയ്ക്കാതെ ടൂറിസ്റ്റ് ബസ് ഓടിക്കുകയാണ് ഈ അപ്പൂപ്പൻ. അതേസമയം സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ട ഈ വീഡിയോ എവിടെ നിന്നുള്ളതാണെന്ന് വ്യക്തമല്ല. എന്നാൽ അപ്പൂപ്പൻ പുലിയാണ് എന്ന തലക്കെട്ടോടെയാണ് വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്.

അതേസമയം പ്രായത്തെ തോൽപ്പിച്ച് സുഹൃത്തുക്കൾക്കൊപ്പം കിടിലൻ നൃത്തച്ചുവടുകളുമായി എത്തുന്ന ഒരു അമ്മയുടെ വീഡിയോയും അടുത്തിടെ  സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധേനേടിയിരുന്നു. പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തിന് പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടിയപ്പോഴാണ് തകര്‍പ്പന്‍ നൃത്തവുമായി ഈ 70 കാരി വേദി കീഴടക്കിയത്.

ഇത്തരത്തിൽ കൗതുകകരമായ ചിത്രങ്ങൾക്കും വീഡിയോകൾക്കും സോഷ്യൽ മീഡിയയിൽ ആരാധകർ ഏറെയാണ്.