മക്കൾക്കൊപ്പം ഡാൻസ് ചെയ്ത് മാതാപിതാക്കളും; ചിരിയുണർത്തി ഒരു വീഡിയോ
November 18, 2019
കുഞ്ഞുങ്ങളുടെ ഓരോ വിശേഷങ്ങളും ഏറെ ആവേശത്തോടെയാണ് കാഴ്ച്ചക്കാർ ഏറ്റെടുക്കുന്നത്. കുഞ്ഞുമക്കളുടെ നിഷ്കളങ്കത നിറഞ്ഞ കൊച്ചുവർത്തമാനങ്ങളും പാട്ടുകളും ഡാൻസുകളുമൊക്കെ കാഴ്ചക്കാരെ പിടിച്ചിരുത്താറുണ്ട്. എന്നാൽ മക്കൾക്കൊപ്പം മാതാപിതാക്കളും ചുവടുവെച്ചാലോ.. വളരെ രസകരം ആകുമല്ലേ..? എന്നാൽ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ് കുട്ടികൾക്കൊപ്പം ഡാൻസ് പഠിക്കുന്ന മാതാപിതാക്കളുടെ വീഡിയോ.
ഫിലാഡൽഫിയയിലെ ഒരു ഡാൻസ് സ്കൂളിൽ നിന്നുള്ളതാണ് ഈ വീഡിയോ. Echappe Dance and Arts എന്ന ഡാൻസ് സ്കൂളിലാണ് കുട്ടികൾക്കൊപ്പം മാതാപിതാക്കൾക്കും ഡാൻസ് കളിയ്ക്കാൻ അവസരം. ബലെറ്റ്, യോഗ എന്നിവയാണ് ഈ നൃത്തസ്കൂളിൽ പരിശീലിപ്പിക്കുന്നത്.
സമൂഹമാധ്യമങ്ങളിൽ തരംഗമായ ഈ നൃത്തത്തെ പ്രശംസിച്ച് നിരവധി ആളുകൾ എത്തുന്നുണ്ട്. ഇതിനോടകം ലക്ഷക്കണക്കിന് ആളുകളാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്.