പിയാനോ വായിച്ച് പൃഥ്വിരാജിന്റെ മകള്‍ അല്ലി; വീഡിയോ പങ്കുവെച്ച് സുപ്രിയ

November 20, 2019

ചലച്ചിത്ര താരങ്ങളുടെ അഭിനയ വിസ്മയങ്ങള്‍ക്കൊപ്പം പലപ്പോഴും അവരുടെ കുടുംബ വിശേഷങ്ങളും സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. മലയാളികളുടെ പ്രിയതാരം പൃഥ്വിരാജ് സുകുമാരന്റെ മകള്‍ അലംകൃതയും ഇടയ്ക്കിടെ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു. ഇപ്പോഴിതാ പിയാനോ വായിക്കുന്ന താരപുത്രിയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സുപ്രിയ മേനോനാണ് ഈ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ‘മമ്മാസ് ബേബി’ എന്ന അടിക്കുറിപ്പും വീഡിയോയ്ക്ക് താരം നല്‍കി.

അല്ലി എന്നാണ് അലംകൃതയുടെ ഓമനപ്പേര്. ഇടയ്ക്കിടെ താര പുത്രിയുടെ വിശേഷങ്ങള്‍ പൃഥ്വിരാജും സുപ്രിയയും സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഈ താരകുടുംബം. അടുത്തിടെ ഭാര്യയെക്കുറിച്ച് പൃഥ്വിരാജ് ഒരു അഭിമുഖത്തില്‍ പറയുന്ന മനോഹര വാക്കുകളും സുപ്രിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു.

 

View this post on Instagram

 

Mamma’s baby! #BuddingMusician#ChiefTroubleMakerAtHome#Mamma&Ally#MusicalTales??#WednesdayVibes??

A post shared by Supriya Menon Prithviraj (@supriyamenonprithviraj) on


അതേസമയം പൃഥ്വിരാജിന്റേതായി ‘അയ്യപ്പനും കോശിയും’ എന്ന ചിത്രം അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ബിജു മേനോനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായെത്തുന്നു. സച്ചിയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. സംവിധായകന്‍ രഞ്ജിത്ത് ചിത്രത്തില്‍ പൃഥ്വിരാജിന്റെ അച്ഛന്‍ കഥാപാത്രമായെത്തുന്നുണ്ട്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.

Read more:മനുഷ്യര്‍ ഇന്നുവരെ കണ്ടിട്ടില്ലാത്ത ‘സൂര്യന്റെ പുതിയ മുഖം’; ചരിത്രം കുറിച്ച് പാര്‍ക്കര്‍ സോളാര്‍ പ്രോബ്‌

അട്ടപ്പാടിയിലെ സബ് ഇന്‍സ്‌പെക്ടര്‍ അയ്യപ്പനായാണ് ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തില്‍ ബിജു മേനോന്‍ എത്തുന്നത്. പട്ടാളത്തില്‍ 16 വര്‍ഷത്തെ സര്‍വീസിന് ശേഷം നാട്ടിലെത്തിയ ഹവീല്‍ദാര്‍ കോശിയായ് പൃഥ്വിരാജും ചിത്രത്തിലെത്തുന്നു. അതേസമയം തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടിയ ‘അനാര്‍ക്കലി’ എന്ന ചിത്രത്തിന് ശേഷം സച്ചി -ബിജു മേനോന്‍ -പൃഥ്വിരാജ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം എന്ന പ്രത്യേകതയും ‘അയ്യപ്പനും കോശിയും’ എന്ന സിനിമയ്ക്കുണ്ട്.