‘അതും സംഭവിച്ചോ? ഓൾ കേരള അജു വർഗീസ് ഫാൻസ്?’- ‘കമല’ ഫ്ളക്സ് തരംഗത്തിന് മറുപടിയുമായി അജു വർഗീസ്

November 25, 2019

ഇപ്പോൾ സിനിമ ലോകത്തെ നിറസാന്നിധ്യമാണ് അജു വർഗീസ്. അഭിനയവും നിർമാണവും തുടങ്ങി ഭയങ്കര തിരക്കാണ് അജു. അജു നായകനായി എത്തുന്ന ‘കമല’ റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോൾ ചർച്ചാവിഷയവും അജു വർഗീസിന്റെ ‘കമല’ തന്നെ. കാരണം ചിത്രത്തിന്റെ ഫ്ളക്സ ചില സംശയങ്ങളാണ് പ്രേക്ഷകർക്ക് ഉണ്ടാക്കിയിരിക്കുന്നത്. അജു വർഗീസിന് ഫാൻസ്‌ അസോസിയേഷൻ തുടങ്ങിയോ?

ആ സംശയത്തിന് കാരണം ‘കമല’യുടെ ഫ്ളക്സ് ഉയർന്നിരിക്കുന്നത് മമ്മൂട്ടി – മോഹൻലാൽ ചിത്രങ്ങളുടെ ഫ്ലെക്സുകളുടെ നടുവിലാണ്. മോഹൻലാലിൻറെ ‘ഇട്ടിമാണി’യുടെയും മമ്മൂട്ടിയുടെ ‘ഷൈലോക്കി’ന്റെയും നടുക്കാണ് ഫ്ളക്സ് ഉയർന്നിരിക്കുന്നത്.

ഈ ചിത്രം പങ്കുവെച്ച് സംവിധായകൻ രഞ്ജിത് ശങ്കർ ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതോടെയാണ് ആരാധകരും അജു വർഗീസും രസകരമായ കമന്റുകളുമായി എത്തിയത്. ‘അതും സംഭവിച്ചോ?ഓൾ കേരള അജു വർഗീസ് ഫാൻസ്?’ എന്നാണ് രഞ്ജിത് കുറിച്ചിരിക്കുന്നത്.

Read More:‘മരയ്ക്കാർ അറബിക്കടലിന്റെ സിംഹ’ത്തിലെ കടൽ രംഗങ്ങൾ ചിത്രീകരിച്ചത് ഇങ്ങനെ..

ഇതിനു മറുപടിയുമായി അജു വർഗീസ് എത്തി. ‘ഫ്ളക്സ് വെച്ചയാളോട് എനിക്ക് ഒന്നേ പറയാനുള്ളു “നിനക്കെവിടുന്നു കിട്ടി കുട്ടി ഈ ധൈര്യം “. ഈ ഫ്ളക്സ് വയ്ക്കാൻ എത്ര രൂപ ചിലവായി എന്ന് ചോദിച്ചയാളോട് അജു പറഞ്ഞ മറുപടിയും രസകരമാണ്. ‘സെന്ററിലായതുകൊണ്ട് ഇത്തിരി കൂടുതൽ ചിലവായി’ . എന്തായാലും പോസ്റ്റിനു കമന്റുകൾ നിറയുകയാണ്.