ചെണ്ടയും വേണ്ട മദ്ദളവും വേണ്ട; വൈറലായി ഒരു കിടിലൻ ശിങ്കാരിമേളം, വീഡിയോ

November 14, 2019

പെരുന്നാളും ഉത്സവവും തുടങ്ങി കല്യാണങ്ങൾക്കുവരെ ഇപ്പോൾ പതിവാണ് ശിങ്കാരി മേളം. ചെണ്ടയും ഇലത്താളവും കൊമ്പും കുഴലുമൊക്കെയാണ് വാദ്യമേളങ്ങളിലെ പതിവ് ഉപകരണങ്ങൾ. എന്നാൽ ഇതൊന്നുമില്ലാത്ത ഒരു വാദ്യമേളമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. വ്യത്യസ്തമായ എല്ലാത്തിനും തികഞ്ഞ സ്വീകാര്യത നൽകുന്ന സോഷ്യൽ മീഡിയയിലാണ് ഈ വീഡിയോയും വൈറലാകുന്നത്.

Read also: സിനിമ കാണാൻ പോയ സഞ്ജന മൂത്തോനിലെ മുല്ലയായത് ഇങ്ങനെ

ഒരു കൂട്ടം കുട്ടികളാണ് ഈ വീഡിയോയ്ക്ക് പിന്നിൽ. കൈയിൽ കിട്ടിയ പാട്ടയും, പഴയ ബക്കറ്റും, സ്റ്റീൽ പത്രവും ഉപയോഗിച്ചാണ് കുട്ടികൾ താളം പിടിയ്കുന്നത്. സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ട ഈ വീഡിയോക്ക് അഭിന്ദനവുമായി നിരവധി ആളുകളാണ് എത്തുന്നത്. എന്തായാലും സൈബർലോകത്തെ താരങ്ങളായി മാറിയിരിക്കുകയാണ് ഈ കുട്ടി ശിങ്കാരി മേളം ടീം.