നടി ശ്രീലക്ഷ്മി വിവാഹിതയാകുന്നു

November 13, 2019

അവതാരകയും നടിയുമായ ശ്രീലക്ഷ്മി വിവാഹിതയാകുന്നു. ജഗതി ശ്രീകുമാറിന്റെ മകളാണ് ശ്രീലക്ഷ്മി. ഇൻസ്റ്റഗ്രാമിലൂടെ ശ്രീലക്ഷ്മി  തന്നെയാണ് വിവാഹ വാർത്ത പുറത്ത് വിട്ടത്. ഇന്നുമുതൽ നീ തനിച്ച് നടക്കേണ്ടതില്ല. എന്റെ കരങ്ങൾ നിനക്ക് ആലയവും ഹൃദയം ആശ്രയവുമായിരിക്കും. ഉടൻ മിസ്സിസ് ആകും എന്നും ശ്രീലക്ഷ്മി സൂചിപ്പിച്ചിട്ടുണ്ട്.

ഭാവിവരന്റെ കൈകോർത്തിരിക്കുന്ന ചിത്രം പങ്കുവെച്ചാണ് ശ്രീലക്ഷ്മി വിവാഹ വാർത്ത പുറത്ത് വിട്ടത്. എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹവും താരം ആവശ്യപ്പെടുന്നുണ്ട്.

ചെറുപ്പം മുതൽ നൃത്തം അഭ്യസിച്ച ശ്രീലക്ഷ്മി പഠനത്തിന് ശേഷമാണ് വെള്ളിത്തിരയിലേക്ക് എത്തുന്നത്. അവതാരകയായും  നടിയായും തിളങ്ങിയ ശ്രീലക്ഷ്മി റിയാലിറ്റി ഷോകളിലും പങ്കെടുത്തിട്ടുണ്ട്.

 

View this post on Instagram

 

????? @dubaiaquarium @thedubaimall #instafamily #mydubai #instagram #holidays #instagood #bestoftheday

A post shared by Sreelakshmi Sreekumar (@sreelakshmi_sreekumar) on

Read more:പാലോം പാലോം നല്ല നടപ്പാലോം’ പാടി അച്ഛന്റെ കയ്യുംപിടിച്ച് പാലം കടക്കുന്ന കുരുന്ന്: വൈറല്‍ വീഡിയോ

ഇപ്പോൾ വിദേശത്ത് മാർക്കറ്റിങ് രംഗത്ത് ജോലി ചെയ്യുന്ന ശ്രീലക്ഷ്മി, തിരുവനന്തപുരം സ്വദേശിനിയാണ്. അച്ഛന്റെ പാത പിന്തുടർന്ന് സിനിമയിൽ എത്തിയെങ്കിലും അത്ര സജീവമായിരുന്നില്ല. ചുരുക്കം വേഷങ്ങളിൽ മാത്രമാണ് ശ്രീലക്ഷ്മി എത്തിയിട്ടുള്ളത്.