ജഗതി ശ്രീകുമാറിന്റെ മകൾ ശ്രീലക്ഷ്മി വിവാഹിതയായി

November 17, 2019

നടൻ ജഗതി ശ്രീകുമാറിന്റെ മകളും അഭിനേത്രിയും അവതാരികയുമായ ശ്രീലക്ഷ്മി വിവാഹിതയായി. ജിജിൻ ജഹാംഗീർ ആണ് വരൻ. അഞ്ചു വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് ശ്രീലക്ഷ്മി വിവാഹിതയായത്. കഴിഞ്ഞ ദിവസമായിരുന്നു പ്രണയത്തിലാണെന്ന വിവരം ഒരു ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ താരം പങ്കുവെച്ചത്.

കൊച്ചി ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ വെച്ചായിരുന്നു വിവാഹം. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. വടക്കേ ഇന്ത്യൻ സ്റ്റൈലിൽ ആണ് വിവാഹവേഷം. ചുവപ്പും വെളുപ്പും കലർന്ന ബ്രൈഡൽ ലഹങ്കയായിരുന്ന ശ്രീലക്ഷ്മിയുടെ വേഷം മെറൂൺ സ്യൂട്ട് ആണ് ജിജിന്‍ അണിഞ്ഞത്.

 

Read More:തമിഴകത്തിന്റെ മനം കവർന്ന് ഐശ്വര്യ ലക്ഷ്മി – മനോഹര ചിത്രങ്ങൾ 

മുസ്‌ലിം ആചാരപ്രകാരമാണ് വിവാഹം നടന്നത്. മുഗൾ വധുവായി അണിഞ്ഞൊരുങ്ങിയാണ് ശ്രീലക്ഷ്മി എത്തിയത്. വണ്‍സ് അപ്പോണ്‍ എ ടൈം ദേര്‍ വാസ് എ കള്ളന്‍, ക്രാന്തി തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ശ്രീലക്ഷ്മി ഭരതനാട്യം നര്‍ത്തകി കൂടിയാണ്. ഒമാനില്‍ ഒരു പ്രമുഖ കമ്പനിയില്‍ മാര്‍ക്കറ്റിങ് വിഭാഗത്തില്‍ ജോലി ചെയ്യുകയാണ് ശ്രീലക്ഷ്മി ഇപ്പോള്‍.