തൊഴിലുറപ്പ് ജോലിക്കിടെ പാട്ട്; മനോഹരമായ ആലാപനത്തിന് സോഷ്യൽ മീഡിയയുടെ നിറഞ്ഞ കൈയടി, വീഡിയോ

November 8, 2019

ചിലത് അങ്ങനെയാണ്, നിനച്ചിരിക്കാത്തെ നേരത്താവാം ചില നല്ല കാലങ്ങൾ നമ്മെ തേടി വരുന്നത്..

കലാകാരന്മാർക്ക് അവസരങ്ങളുടെ നിരവധി വാതായനങ്ങൾ തുറന്നുകൊടുക്കുന്ന വേദിയാണ് സോഷ്യൽ മീഡിയ. ഒപ്പം ആരാലും അറിയപ്പെടാതിരുന്ന നിരവധി പേരെ സമൂഹത്തിന്റെ മുൻ നിരയിലേക്ക് എത്തിക്കുന്നതിലും സോഷ്യൽ മീഡിയ വഹിക്കുന്ന പങ്ക് വലുതാണ്, അതിന്റെ ഉത്തമ ഉദാഹരണമാണ് റെയിൽവേ പ്ലാറ്റ്‌ഫോമിൽ ഇരുന്ന് പാടിയിരുന്ന രാണു മൊണ്ടാൽ എന്ന സ്ത്രീ.  ലോകം അറിയപ്പെടുന്ന സിനിമ പിന്നണി ഗായിക എന്ന നിലയിലേക്ക് ഉയർന്നിരിക്കുകയാണ് അവരിപ്പോൾ. ഇപ്പോഴിതാ സോഷ്യൽ മീഡിയയുടെ മനം കീഴടക്കുകയാണ് തൊഴിലുറപ്പ് ജോലിക്കിടെ ലഭിച്ച വിശ്രമവേളയിൽ പാട്ട് പാടിയ ഒരമ്മ.

Read also: ഫുട്‌ബോള്‍ വാങ്ങാന്‍ കുട്ടിക്കൂട്ടം നടത്തിയ യോഗം സോഷ്യല്‍മീഡിയയില്‍ വൈറലായി; ബോളും ജേഴ്‌സിയും സമ്മാനിച്ച് ഉണ്ണിമുകുന്ദനും സ്‌പെയ്‌നില്‍ നിന്നുള്ള ഫുട്‌ബോള്‍ കോച്ചും: വീഡിയോ 

‘സൂര്യകാന്തി…’ എന്ന് തുടങ്ങുന്ന പഴയ ഗാനമാണ് ഈ ‘അമ്മ’ പാടിയിരിക്കുന്നത്. മനോഹര ശബ്ദത്തിലുള്ള ഈ അമ്മയുടെ ആലാപനത്തിന് നിറഞ്ഞ കൈയടിയാണ് സമൂഹ മാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്. എന്തായാലും കഴിഞ്ഞ ദിവസം പങ്കുവയ്ക്കപ്പെട്ട ഈ വീഡിയോ പതിമൂന്ന് ലക്ഷത്തിലധികം ആളുകൾ കണ്ടുകഴിഞ്ഞു. ഈ അമ്മയെ കണ്ടുപിടിക്കണമെന്നും നല്ല അവസരങ്ങൾ നല്‍കണമെന്നും നിരവധിപേര്‍ സാമൂഹ്യമാധ്യമങ്ങളില്‍ അഭിപ്രായപ്പെടുന്നുണ്ട്.

പന്തലുപണിക്കു വന്ന് മൈക്ക് ടെസ്റ്റിങിനിടെ പാട്ട് പാടിയാണ് അക്ഷയ് അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ താരമായത്. വിറകുവെട്ടുന്നതിനിടയില്‍ പാട്ടുപാടിയും അടുക്കള ജോലിക്കൊപ്പം പാട്ടുപാടിയുമെല്ലാം പലരും സാമൂഹ്യ മാധ്യമങ്ങളില്‍ താരമാകുന്നുണ്ട്. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളുടെ ഹൃദയം കീഴടക്കുകയാണ് ഈ അമ്മയും.