കണ്ണെഴുതി പൊട്ടുതൊട്ട ‘സുന്ദരി’- ‘ഉടലാഴം’ ടീസർ

November 22, 2019

‘ഫോട്ടോഗ്രാഫർ’ എന്ന സിനിമയിലൂടെ സിനിമാലോകത്തേക്ക് എത്തിയ മണിയും, അനുമോളും അഭിനയിക്കുന്ന ‘ഉടലാഴം’ ടീസർ എത്തി. ഉണ്ണികൃഷ്ണൻ ആവള സംവിധാനം ചെയ്ത ചിത്രം ഡിസംബറിൽ തിയേറ്ററുകളിലേക്ക് എത്തുകയാണ്. ആഷിക് അബുവാണ് ഉടലാഴം തിയേറ്ററുകളിലേക്ക് എത്തിക്കുന്നത്.

ഒന്നര മിനിറ്റ് ദൈർഖ്യമുള്ള ടീസറിൽ അനുമോളും മണിയുമാണ് പ്രത്യക്ഷപ്പെടുന്നത്. ഗുളികൻ എന്ന യുവാവിന്റെ കഥയാണ് ഉടലാഴം. പതിനാലാം വയസിൽ വിവാഹിതനായ മണി തന്റെ ഉള്ളിലെ പെണ്ണിനെ തിരിച്ചറിയുകയും പിന്നീട് ട്രാൻസ്‍ജൻഡറായി മാറുകയുമാണ് സിനിമയിൽ.

ഡോക്ടേഴ്സ് ഡിലമയുടെ ബാനറിൽ ഡോ. മനോജ്.കെ.ടി, ഡോ.രാജേഷ് എം.പി, ഡോ.സജീഷ് എം എന്നിവർ ചേർന്നാണ് ‘ഉടലാഴം’ നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് ഉണ്ണിക്കൃഷ്ണൻ ആവളയാണ്. എ.മുഹമ്മദ് ഛായാഗ്രഹണവും സിതാര കൃഷ്ണകുമാറും മിഥുൻ ജയരാജും ചേർന്ന് സംഗീത സംവിധാനവും നിർവ്വഹിച്ചിരിക്കുന്നു.

Read More:ക്യാമറാമാനും കുളത്തിലേക്ക് ചാടിയില്ലെങ്കിലും കരയിലിരുന്ന് പകർത്തിയത് ഗംഭീര ഫോട്ടോ – വീഡിയോ 

പശ്ചാത്തല സംഗീതം ബിജിപാലും സൗണ്ട് ഡിസൈൻ രംഗനാഥ് രവിയും എഡിറ്റിങ് അപ്പു ഭട്ടതിരിയും നിർവഹിച്ചിരിക്കുന്നു.ഇന്ദ്രൻസ്, സജിത മഠത്തിൽ, ജോയ് മാത്യു തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ഡിസംബർ ആറിന് തിയേറ്ററുകളിലേക്ക് എത്തും.